വൈക്കം ചെമ്ബിലെ പാണപറമ്ബില്‍ തറവാട്ട് വീട്ടിലേക്കുള്ള വഴി ഇനി പത്മശ്രീ ഭരത് മമ്മൂട്ടിയുടെ പേരില്‍ അറിയപ്പെടും

മമ്മൂട്ടിയുടെഎഴുപതാം പിറന്നാള്‍ ദിനത്തിലാണ് ചെമ്ബ് പഞ്ചായത്ത് റോഡിന് മമ്മൂട്ടിയുടെ പേര് നല്‍കാന്‍ തീരുമാനിച്ചത്. കൂടാതെ ഒന്നര കിലോമീറ്ററോളം വരുന്ന വൈക്കം എറണാകുളം റോഡില്‍ നിന്ന് പ്രവേശിക്കുന്ന ഭാഗത്ത് മനോഹര കവാടം നിര്‍മ്മിച്ച്‌ പത്മശ്രീ ഭരത് മമ്മൂട്ടി റോഡ് എന്ന് നാമകരണം ചെയ്യും. മമ്മൂട്ടി സ്കൂള്‍ പഠനകാലം മുതല്‍ സിനിമാ ജീവിതത്തിന്‍്റെ തുടക്കം വരെ യാത്ര ചെയ്തിരുന്ന റോഡാണ് ചെമ്ബ് മുസ്ലിം പള്ളി കാട്ടാമ്ബള്ളി റോഡ്. ആ വഴി ഇന്ന് ടാര്‍ റോഡായി മാറി. മമ്മൂട്ടിയുടെ തറവാടായ പാണപറമ്ബില്‍ വീട് മാത്രമാണ് ഇവിടെ ഇപ്പോഴുള്ളത്. ജന്‍മവീട് ഇപ്പോഴില്ല. ചെമ്ബ് അങ്ങാടിക്കും മുറിഞ്ഞപ്പുഴ പാലത്തിനും നടുക്കായി മുസ്ലിം പള്ളിക്ക് സമീപത്തുനിന്നാണ് ഒന്നര കിലോമിറ്ററോളം വരുന്ന 3 മീറ്റര്‍ വീതിയുള്ള ഈ റോഡുള്ളത്.

Comments (0)
Add Comment