”ശ്രീനാരായണഗുരു സമാധിദിനാചരണം ””ശ്രീനാരായണഗുരു സമാധി ദിനാചരണത്തിന്‍റെ ഭാഗമായി ദേശീയബാലതരംഗം സംഘടിപ്പിച്ച ‘കുട്ടികളുടെ നേരേ വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങള്‍ക്കെതിരേയുള്ള ബോധവല്‍ക്കരണ ക്ലാസ് ‘ ശ്രദ്ധേയമായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ഓണ്‍ലൈനില്‍ നടത്തിയ പരിപാടി ദേശീയബാലതരംഗം ചെയര്‍മാന്‍ മുന്‍ എംഎല്‍എ അഡ്വ.റ്റി. ശരത്ചന്ദ്രപ്രസാദ് ഉത്ഘാടനം ചെയ്തു. അനേകം കുട്ടികള്‍ രക്ഷിതാക്കളോടൊപ്പം ക്ലാസില്‍ പങ്കെടുത്തു. പ്രശസ്ത സംഗീത അധ്യാപികയായ ദീപാ മഹാദേവന്‍, സന്തോഷ്, ഷെര്‍ളി എന്നിവരുള്‍പ്പെട്ട ടീമാണ് ക്ലാസ് നയിച്ചത്. ദേശീയബാലതരംഗം സംസ്ഥാന ചാരിറ്റിവിംഗ് കോ – ഓര്‍ഡിനേറ്റര്‍ റോബിന്‍സണ്‍ അടിമാലി സ്വാഗതവും, യാസ്മിന്‍ സുലൈമാന്‍ നന്ദിയും പറഞ്ഞു. എം.എച്ച്. സുലൈമാന്‍, ജയശ്രീ വിനോദിനി, ഷാജി ദാറുല്‍ഹറം, കുമാരി ധനുഷ എന്നിവര്‍ പ്രസംഗിച്ചു.”