സംസ്ഥാനത്തെ തീയറ്ററുകള്‍ തുറക്കുന്നതില്‍ തീരുമാനമായിട്ടില്ലെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍

. നിലവിലെ കോവിഡ് സാഹചര്യം തീയറ്റര്‍ തുറക്കാന്‍ അനുകൂലമല്ല. തീയറ്റര്‍ ഉടമകളുടെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപടല്‍ നടത്തുമെന്നും സജി ചെറിയാന്‍ കൊച്ചിയില്‍ പറഞ്ഞു.ഘട്ടം ഘട്ടമായിട്ടാണ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നത്. ആദ്യപടിയായി സീരിയല്‍ ഷൂട്ടിങ് അനുവദിച്ചു പിന്നീട് സിനിമാ ഷൂട്ടിങ് അനുവദിച്ചു. ഇപ്പോള്‍ സ്‌കളൂുകള്‍ തുറക്കാനുള്ള തയ്യാറെടുപ്പിലാണ്. അടുത്ത ഘട്ടത്തില്‍ തീയേറ്ററുകള്‍ തുറക്കാനും അനുമതി നല്‍കും – സജി ചെറിയാന്‍ പറഞ്ഞു.കോവിഡ് വാക്‌സീനേഷന്‍ പദ്ധതിയില്‍ ആദ്യഡോസ് വാക്‌സീന്‍ സ്വീകരിച്ചവരുടെ എണ്ണം 80 ശതമാനം കടന്നതോടെ സംസ്ഥാനം കടുത്ത നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. ഈ ശനിയാഴ്ച ചേരുന്ന പ്രതിവാര അവലോകനയോഗം ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും ബാറുകള്‍ തുറക്കാനുമുള്ള അനുമതി നല്‍കുമെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ തീയേറ്ററുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ ശക്തമായത്.

Comments (0)
Add Comment