സൗത്ത് ഇന്ത്യന്‍ ഇന്ത്യന്‍ ഇന്‍റര്‍നാഷണല്‍ മൂവി അവാര്‍ഡിന്‍റെ (SIIMA) നോമിനേഷനുകള്‍ പ്രഖ്യാപിച്ചു

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം അവാര്‍ഡ് നൈറ്റ് നടന്നിരുന്നില്ല. അതിനാല്‍ 2019, 2020 വര്‍ഷങ്ങളിലെ നോമിനേഷനുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ വിഭാഗങ്ങളില്‍ പോയ രണ്ട് വര്‍ഷങ്ങളിലുള്ള നാല് തെന്നിന്ത്യന്‍ ഭാഷകളിലെയും നോമിനേഷനുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 18, 19 തീയതികളിലാണ് അവാര്‍ഡ് നൈറ്റ് നടക്കുക.മികച്ച ചിത്രം, സംവിധാനം, നടന്‍, നടി, സഹനടന്‍, സഹനടി, സംഗീത സംവിധാനം, പാട്ടെഴുത്ത്, ഗായകന്‍, ഗായിക, നെഗറ്റീവ് കഥാപാത്രമായി മികച്ച പ്രകടനം, പുതുമുഖ നടന്‍, പുതുമുഖ നടി, നവാഗത സംവിധായകന്‍, നവാഗത നിര്‍മ്മാതാവ്, ഛായാഗ്രഹണം, ഹാസ്യതാരം എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍.

Comments (0)
Add Comment