വേനല്‍ക്കാലം അവസാനിച്ച് തണുപ്പുകാലം ആരംഭിക്കുന്നതോടെ തുടങ്ങുന്ന കാമ്ബിങ് ഏഴു മാസം നീണ്ടുനില്‍ക്കും. ‘ഹത്ത റിസോര്‍ട്സ് ആന്‍ഡ് ഹത്ത വാദി ഹബി’െന്റ നാലാം എഡിഷനാണ് ഇത്തവണ നടക്കുന്നത്. പുതിയ സീസണില്‍ രണ്ടു പുതിയ ആകര്ഷണങ്ങള്കൂടി സന്ദര്‍ശകര്‍ക്ക് ഒരുക്കിയിട്ടുണ്ട്. ഹത്ത കാരവന് പാര്‍കാണ് കാമ്ബിങ്ങിനെത്തുന്നവരെ ആകര്‍ഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം.മേഖലയിലെ ആദ്യത്തെ ആഡംബര കാരവന് പാര്‍ക്കായ ഇതില്‍ ഡീലക്സ് ഇന്റീരിയറാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ, ടെലിവിഷന്‍, ചെറു കുക്കിങ് ഏരിയ, സൗജന്യ വൈഫൈ ആക്സസ് എന്നിവയുള്‍പ്പെടെ നിരവധി സൗകര്യങ്ങളും ഇതു നല്കുന്നു. ഓരോ കാരവനും രൂപകല്പന ചെയ്തിരിക്കുന്നത് രണ്ടു മുതിര്‍ന്നവര്‍ക്കും രണ്ടു മുതല്‍ മൂന്നു കുട്ടികള്‍ക്കു വരെ കഴിയാവുന്ന രീതിയിലാണ്. രാത്രിക്ക് 1,350 ദിര്‍ഹമാണ് ഒരു കാരവെന്റ വില.ഹത്ത ഡോം പാര്‍ക്, പര്‍വത ലോഡ്ജുകള്‍ എന്നിവയും ഇവിടെ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഹത്ത വാദി ഹബില്‍ സ്വന്തമായി കാമ്ബിങ്ങിനുള്ള സൗകര്യവും ഇത്തവണയുണ്ടാകും. ഹത്തയുടെ രാത്രികാല സൗന്ദര്യവും ആകാശക്കാഴ്ചകളും കാണാന്‍ നിരവധി പേരാണ് കഴിഞ്ഞ സീസണുകളില്‍ ഇവിടെ എത്തിയിരുന്നത്. 2018 ല്‍ ആദ്യമായി പൊതുജനങ്ങള്‍ക്കായി തുറന്നതിനുശേഷം 120 ലധികം രാജ്യങ്ങളില്‍ നിന്നായി 11 ലക്ഷത്തിലധികം സന്ദര്‍ശകര്‍ ഇവിടെ എത്തിയിട്ടുണ്ട്. ദുബൈ ഹോള്‍ഡിങ്സിന് കീഴിലാണ് വിനോദസഞ്ചാരികള്‍ക്കായി ഇത് ഒരുക്കിയിട്ടുള്ളത്.