4 -ാം മത് പ്രേം നസീർ മാധ്യമ പുരസ്ക്കാരം :എൻട്രികൾ ക്ഷണിക്കുന്നു

തിരു:- ദൃശ്യ-മാധ്യമ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച ദൃശ്യ-മാധ്യമ പ്രവർത്തകർക്കുള്ള പ്രേംനസീർ നാലാമത് പുരസ്ക്കാരം – 2020 – എൻട്രികൾ ക്ഷണിക്കുന്നു. അച്ചടി- ചാനൽ മേഖലയിൽ വിവിധ കാറ്റഗറികൾക്കാണ് പുരസ്ക്കാരം നൽകുന്നതെന്ന് സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു.

2020 ജനുവരി 1 മുതൽ 2020 ഡിസംബർ 31 വരെ പ്രസിദ്ധീകരിച്ചതും, സംപ്രേക്ഷണം ചെയ്തതുമായ വിഭാഗങ്ങളിൽ നിന്നുമാണ് എൻട്രികൾ ക്ഷണിക്കുന്നത്. എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി 2021 ഒക്ടോബർ 15. എൻട്രികൾ premnazeersuhruthsamithi@gmil.com അയക്കുക. കൂടുതൽ വിവരങ്ങൾക്ക് 963345 21 20 എന്ന നമ്പരിൽ ബന്ധപ്പെടുക.

Comments (0)
Add Comment