ഇന്ന് ലോക അദ്ധ്യാപക ദിനം

അക്ഷരലോകത്തെ പരിചയപ്പെടുത്തിയ ഗുരുക്കന്‍ന്മാര്‍ക്കായി ഒരു ദിനം.ഭാവിലോകത്തിന്റെ ശില്പികളായ വരും തലമുറയ്‌ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്നു കൊടുക്കുന്ന എല്ലാ അദ്ധ്യാപകരെയും ആദരിക്കുന്നതിനായി ലോകം മുഴുവന്‍ ഈ ദിനം വിനിയോഗിക്കുന്നു.

ലോകത്ത് അഞ്ചു കോടിയിലേറെ അദ്ധ്യാപകരുണ്ട്. സമൂഹത്തിന് അവര്‍ നല്‍കുന്ന വിലപ്പെട്ട സംഭാവനകളെക്കുറിച്ച്‌ ഓര്‍ക്കാനും അവരെ ബഹുമാനിക്കാനുമാണ് യുെനസ്‌കോ ലോക അധ്യാപക ദിനം ആചരിക്കുന്നത്. 1966 ഒക്ടോബര്‍ അഞ്ചിന് അദ്ധ്യാപകരുടെ പദവി സംബന്ധിച്ച്‌ യുനസ്‌കോ നടത്തിയ അന്താരാഷ്‌ട്ര സമ്മേളനത്തിന്റെ ഓര്‍മക്കായാണ് ഈ ദിനം അദ്ധ്യാപക ദിനമായി പ്രഖ്യാപിച്ചത്.

കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ വിദ്യാഭ്യാസ മേഖലയെ സാധാരണ അവസ്ഥയിലേക്ക് കൊണ്ടുവരാന്‍ അഹോരാത്രം പരിശ്രമിക്കുന്ന അദ്ധ്യാപകര്‍ക്കായാണ് 2021 ലെ അദ്ധ്യാപക ദിനം സമര്‍പ്പിച്ചിരിക്കുന്നത്.

Comments (0)
Add Comment