ഒരു വിഭാഗം പോലീസുകാർക്ക് HRA ആനുകൂല്യം നിക്ഷേ ധിച്ചു പോലീസിനുള്ളിൽ പ്രതിഷേധം ശക്തം

തിരുവനന്തപുരം : കാലാ കാലങ്ങളായി നൽകി വന്നിരുന്ന HRA അനുകൂല്യം പോലീസിലെ ഒരു വിഭാഗത്തിനു മാത്രം നിക്ഷേധിച്ചത് പോലീസുകാരുടെ മനോവീര്യം കെടുത്തുന്നതും പോലീസിനെ രണ്ടു തട്ടാ ക്കുന്നതുമായ നടപടിയാണെന്നു പരക്കെ അഭിപ്രായമുയരുന്നു. ആവശ്യത്തിനു സ്ഥലസൗകര്യമില്ലാത്ത ബാരക്കുകളിൽ എങ്ങനെ കഴിയുമെന്നും ചോദ്യമുയരുന്നുണ്ട്, ക്ലോസ്ഡ് AR എന്ന പേരിലാണ് പോലീസിലെ ഒരു ചെറിയ വിഭാഗത്തിന്റെ താമാസത്തിനായി നൽകി വന്നിരുന്ന തുക തടഞ്ഞു വെച്ചിരിക്കുന്നത്.
ഇത് എത്രയും വേഗം പുനസ്ഥാപിക്കണമെന്നാണ് പോലീസുകാർ ആവശ്യപ്പെടുന്നത്.

കോവിഡ് കാലത്തു പോലും ജീവൻ പണയം വെച്ച് ജോലി ചെയ്ത പോലിസിസുകാ രോടുള്ള കടുത്ത അനീതിയാണ് ഈ നടപടിയെന്നും അഭിപ്രായമുണ്ട്

Comments (0)
Add Comment