ഔഷധ ഗുണങ്ങൾ ഒരുപാടുള്ള ഒരു കറുത്ത അരിയെ പരിചയപ്പെടാം

കറുത്ത അരി (Black rice)  അല്ലെങ്കിൽ നിരോധിക്കപ്പെട്ട അരി (Forbidden rice). പുരാതന ചൈനയിൽ കറുത്ത അരി പോക്ഷകപ്രദവും സവിശേഷമുള്ളതുമായി കണക്കാക്കിയിരുന്നു. അതിനാൽ തന്നെ ഇത് രാജകുടുംബത്തിനൊഴിച്ചു മറ്റെല്ലാവർക്കും നിരോധിക്കപ്പെട്ടിരുന്നു. കറുത്ത അരിക്ക് നിരോധിക്കപ്പെട്ട അരി എന്നൊരു പേര് വരാൻ കാരണവും ഇത് തന്നെയാണ്.
ഒറിസ സറ്റിവ ഇനങ്ങളിൽ പെടുന്ന ഒരു തരം നെല്ലാണ് കറുത്ത അരി. ഇന്ത്യയിലെ മണിപ്പൂരിൽ കറുത്ത അരി ചക്–ഹാവോ എന്നറിയപ്പെടുന്നു. അവിടെ പ്രധാന വിരുന്നുകളിലെല്ലാം കറുത്ത അരിയിൽ ഉണ്ടാകുന്ന മധുര പലഹാരങ്ങളാണ് വിളമ്പുന്നത്. ഇന്ത്യയിലും ചൈനയിലും മാത്രമാണ് ഈ അരി വിളവെടുക്കുന്നത്.
കറുത്ത അരി മണിപ്പൂരടങ്ങുന്ന നോർത്ത് ഈസ്റ്റ്‌ മേഖലയ്ക്ക് പുറമെ അസമിലും ബംഗാളിലും ചില പ്രദേശങ്ങളിൽ കൃഷി ചെയ്യുന്നുണ്ട്. ചൈനയിലും പല ദക്ഷിണേഷ്യൻ രാജ്യങ്ങളിലും അറിയപ്പെടുന്ന ഭക്ഷണമാണ് ഈ അരി.

Comments (0)
Add Comment