തിരു: ജനങ്ങളെ സേവിക്കുന്ന ജന സേവകരുടെ കൈകൾ ശുദ്ധമായിരുന്നാൽ അത് ജനങ്ങളിലേക്ക് കൂടുതൽ ഫലപ്രദമാകുന്ന ക്ഷേമ പദ്ധതികൾ നടപ്പിലാക്കുവാൻ കഴിയുമെന്ന് സാംസ്ക്കാരിക മന്ത്രി സജി ചെറിയാൻ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ഭരണചക്രം തിരിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നവരാണ് സിവിൽ സർവീസ് ഉദ്യോഗസ്ഥരെന്ന് , തിരുവനന്തപുരം ജില്ലയിൽ നിന്നും സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് ഹാരങ്ങൾ സമർപ്പിച്ച് മന്ത്രി പ്രസ്താവിച്ചു. പ്രേം നസീർ സുഹൃത് സമിതി നിയമസഭാ മന്ദിരത്തിൽ നടത്തിയ ചടങ്ങിൽ വി.ശശി എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ജി.ആർ. അനിൽ പ്രതിഭകളെ അനുമോദിച്ചു. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ പ്രശസ്തി പത്രവും പ്രേം നസീറിന്റെ മകൻ ഷാനവാസ് പൊന്നാടയും ചാർത്തി. ടി.എം.സി. മൊബൈൽ ടെക്നോളജി എം.ഡി. ജമീൽ യൂസഫ് ഗിഫ്റ്റുകൾ നൽകി. സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, ബാലചന്ദ്രൻ , ജഹാംഗീർ ഉമ്മർ, വിമൽ സ്റ്റീഫൻ എന്നിവർ പങ്കെടുത്തു. എം.ബി. അപർണ്ണ , ദീനാ ദസ്ത ഗീർ , എ.ബി. ശിൽപ്പ , പി.എം. മിന്നു, ശ്രീ തു എസ്.എസ്, എ.എൽ. രേഷ്‌മ , മെർലിൻ സി.ദാസ്, എസ്. ഗോകുൽ, സാന്ദ്രാ സതീഷ് , എസ്. അശ്വതി എന്നിവരെയാണ് അനുമോദിച്ചത്.