നബിദിനം പ്രമാണിച്ച് ജമാഅത്ത് കൗൺസിൽ ഏർപ്പെടുത്തിയ സെമിനാർ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ ഉദ്ഘാടനം ചെയ്യുന്നു

ഇമാം അഹ്മദ് ബാഖവി. എം മുഹമ്മദ് മഹീൻ വർക്കല സൈനുദ്ധീൻ സമീപം മുഹമ്മദ് നബി ബഹുസ്വരത യോട് ആദരവ് പുലർത്തുവാൻ പഠിപ്പിച്ച പ്രവാചകൻ. ബഹുസ്വരത യോട് ആദരവ് പുലർത്തുവാനും വൈവിധ്യങ്ങളെ അംഗീകരിക്കുവാനും മുഹമ്മദ് നബി അനുചരന്മാരെ പഠിപ്പിക്കുകയും എല്ലാ വിഭാഗം സഹോദരങ്ങളെ ഉൾക്കൊള്ളാനും അവരെ ചേർത്തു പിടിക്കുവാനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുവാനും കരാറുണ്ടാക്കിയ പ്രവാചകനാണ് മുഹമ്മദ് നബി എന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ അഭിപ്രായപ്പെട്ടു നബിദിനം പ്രമാണിച്ച് “പ്രവാചകനെ പഠിക്കാം പ്രകൃതിയെ രക്ഷിക്കാം” എന്ന വിഷയത്തിൽ ജമാഅത്ത് കൗൺസിൽ ഏർപ്പെടുത്തിയ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം സിറ്റി സെക്രട്ടറി എം മുഹമ്മദ് മാഹിൻ അധ്യക്ഷത വഹിച്ചു ഇമാം അഹ്മദ് ബാഖവി മീലാദ് കമ്മിറ്റി കൺവീനർ വർക്കല സൈനുദ്ദീൻ ബീമാപള്ളി സക്കീർ തുടങ്ങിയവർ പ്രസംഗിച്ചു

Comments (0)
Add Comment