പ്രേം നസീർ സുഹൃത് സമിതി സംഘടിപ്പിച്ച നെടുമുടി വേണു അനുസ്മരണം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉൽഘാടനം ചെയ്യുന്നു.
ഡെപ്യൂട്ടി മേയർ പി.കെ.രാജു ,എം.എം.ഹസ്സൻ , വി.എസ്.ശിവകുമാർ, ഡോ: എം.ആർ. തമ്പാൻ, ടി.എസ്.സുരേഷ് ബാബു, പാളയം ഇമാം ഡോ: വി.പി.സുഹൈബ് മൗലവി എന്നിവർ സമീപം.
മക്കളുടെ സാന്നിദ്‌ധ്യം,നെടുമുടിക്ക് തലസ്ഥാനം ആദരാഞ്ജലി അർപ്പിച്ചുതിരു:- അന്തരിച്ച നടൻ നെടുമുടി വേണുവിന് പൗരാവലി ആദരാഞ്ജലികൾ അർപ്പിച്ചു. നെടുമുടി വേണുവിന്റെ മക്കളായ ഉണ്ണി വേണു, കണ്ണൻ വേണു എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന അനുസ്മരണത്തിൽ ഗായകൻ കൊല്ലം മോഹൻ നെടുമുടിയുടെ ഗാനങ്ങൾ ആലപിച്ചത് അനന്തപുരി നൽകിയ വേറി റ്റൊരു ചടങ്ങായി മാറി.
പ്രേം നസീർ സുഹൃത് സമിതി പ്രസ് ക്ലബ്ബിൽ ഞായറാഴ്ച സംഘടിപ്പിച്ച ചടങ്ങിൽ ഡെപ്യൂട്ടി മേയർ പി.കെ.രാജു അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അനുസ്മരണം ഉൽഘാടനം ചെയ്തു.
വി.എസ്.ശിവകുമാർ , എം.എം.ഹസ്സൻ ,പാളയം ഇമാം ഡോ: സുഹൈബ് മൗലവി, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, കരമന ജയൻ, ജയിൽ ഡി.ഐ.ജി. സന്തോഷ്, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, വൈലോപ്പിള്ളി സംസ്കൃതിഭവൻ വൈസ് പ്രസിഡണ്ട് വിനോദ് വൈശാഖി, ഡോ: എം.ആർ. തമ്പാൻ, സബീർ തിരുമല,ചലച്ചിത്ര പ്രവർത്തകരായ കൊല്ലം തുളസി, എം.ആർ.ഗോപകുമാർ ,ശ്രീറാം, ടി.എസ്.സുരേഷ് ബാബു, സജിൻ ലാൽ, അജയ് തുണ്ടത്തിൽ, ഡോ: വാഴമുട്ടം ചന്ദ്രബാബു,ജഹാംഗീർ ഉമ്മർ , ഗോപൻ ശാസ്തമംഗലം,സുനിൽ നാരായണൻ സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, ഡോ: ഷാജി കെ. നായർ , വിമൽ സ്റ്റീഫൻ എന്നിവർ പങ്കെടുത്തു. നെടുമുടി വേണുവിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് ചടങ്ങ് ആരംഭിച്ചത്.