ഭ്രമത്തിന്‍റെ ടിക്കറ്റ് ബുക്കിംഗ് ഗള്‍ഫില്‍ ആരംഭിച്ചു

ഭ്രമത്തിന്‍റെ ടിക്കറ്റ് ബുക്കിംഗ് ഗള്‍ഫില്‍ ആരംഭിച്ചു

ഒടിടി റിലീസ് ആയി എത്തുന്ന ഈ ചിത്രം ഒക്ടോബര്‍ ഏഴിന് പ്രദര്‍ശനത്തിന് എത്തും. ജിസിസി തിയറ്ററുകളിലും മറ്റ് പ്രദേശങ്ങളില്‍ ആമസോണ്‍ പ്രൈമിലൂടെയും ചിത്രം പ്രദര്‍ശനത്തിന് എത്തും.മലയാളത്തിലെ ആദ്യ ഹൈബ്രിഡ് റിലീസ് ആയി ചിത്രം മാറുകയും ചെയ്യും. ജിസിസി രാജ്യങ്ങളിലുള്‍പ്പെടെ ചിത്രത്തിന്‍റെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞു.ബോളിവുഡ് ബ്ലാക്ക് കോമഡി ത്രില്ലര്‍ ചിത്രം ‘അന്ധാധുനി’ന്‍റെ റീമേക്ക് ആണ് ഈ ചിത്രം. രവി കെ ചന്ദ്രന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രം എ പി ഇന്‍റര്‍നാഷണല്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്. മംത മോഹന്‍ദാസ് , രാശി ഖന്ന, ഉണ്ണി മുകുന്ദന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Comments (0)
Add Comment