മംഗലപുരം ഗവണ്‍മെന്‍റ് എല്‍.പി.സ്കൂളിലെ പി.ടി.എ. യുടെ നേതൃത്വത്തില്‍ ശേഖരിച്ച അടിസ്ഥാനസൗകര്യങ്ങള്‍ക്കായുള്ള ഉപകരണങ്ങള്‍ മംഗലപുരം പഞ്ചായത്ത് പ്രസിഡന്‍റ് സുമ ഇടവിളാകം, വൈസ് പ്രസിഡന്‍റ് മുരളി, പഞ്ചായത്ത് സെക്രട്ടറി എല്‍. ജ്യോതിസ്, ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.പി. ലൈല, വാര്‍ഡ് അംഗം ഖുറൈഷാ ബീവി, പ്രധാനാധ്യാപിക ലൈലാ ബീവി എന്നിവര്‍ ചേര്‍ന്ന് ഏറ്റു വാങ്ങി.
സുമനസ്സുകളുടെ സഹായത്തോടെ കുട്ടികള്‍ക്ക് കൈ കഴുകുന്നതിനുള്ള സംവിധാനം, മൈക്ക്, സ്പീക്കര്‍, ഏണി, സുരക്ഷാവേലിക്കുള്ള സാധനങ്ങള്‍ എന്നിവയാണ് സ്കൂളിന് കൈമാറിയത്. ഇതോടൊപ്പം കുടിവെള്ള പ്രശ്നപരിഹാരത്തിനായി ഒരു കുഴല്‍ക്കിണറും ഉടന്‍ യാഥാര്‍ത്ഥ്യമാകും. പഞ്ചായത്തിന്‍റെയും, സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ സ്കൂളും, പരിസരവും വൃത്തിയാക്കുകയും, എല്ലാ ക്ലാസ് മുറികളിലും ലൈറ്റും, ഫാനും ഘടിപ്പിക്കുകയും ചെയ്തു. പൂര്‍വ്വവിദ്യാര്‍ത്ഥിയും പ്രശസ്ത ആര്‍ക്കിടെക്റ്റുമായ സൈജു മുഹമ്മദ്, പി.ടി.എ പ്രസിഡന്‍റ് ഷാജി ദാറുല്‍ഹറം, വൈസ് പ്രസിഡന്‍റ് യാസ്മിന്‍, എസ്.എം.സി. ചെയര്‍മാന്‍ എം.എച്ച്. സുലൈമാന്‍, വൈസ് ചെയര്‍മാന്‍ സുരേഷ് കുമാര്‍, എം.പി.റ്റി.എ. പ്രസിഡന്‍റ് മുംതാസ്, നിധിന്‍, ജിറോഷ് മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങിന് അധ്യാപകരും, രക്ഷിതാക്കളും സാക്ഷികളായി.