ശ്ര​​ദ്ധ​നേ​ടി ‘വ​ല്യു​പ്പ​യും പെ​ണ്‍​കു​ട്ടി​യും’

പ​ഴ​യ ത​ല​മു​റ​യെ​യും പു​തു ത​ല​മു​റ​യെ​യും പ്ര​തി​നി​ധാ​നം​ചെ​യ്​​ത ര​ണ്ടു​പേ​രും ഇ​മാ​റാ​ത്തി​െന്‍റ സം​സ്​​കാ​രി​ക അ​ട​യാ​ള​ങ്ങ​ളാ​യ വ​സ്​​ത്ര ധാ​ര​ണ​ത്തോ​ടെ​യാ​ണ്​ വേ​ദി​​യി​ലെ​ത്തി​യ​ത്. വ​യോ​ധി​ക​ന്‍ എ​ക്​​സ്​​പോ​യു​ടെ ലോ​ഗോ​ക്ക്​ സ​മാ​ന​മാ​യ പു​രാ​ത​ന സ്വ​ര്‍​ണ​വ​ള പെ​ണ്‍​കു​ട്ടി​ക്ക്​ സ​മ്മാ​നി​ക്കു​ക​യും അ​ത്​ അ​വ​ള്‍ ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ക​യും ചെ​യ്​​ത​തോ​ടെ​യാ​ണ്​ അ​ല്‍ വ​സ്​​ല്‍ പ്ലാ​സ​യി​ല്‍ വ​ര്‍​ണ​വി​സ്​​മ​യ​ങ്ങ​ള്‍ ദൃ​ശ്യ​മാ​യ​ത്. പി​ന്നീ​ട്​ ഉ​ദ്​​ഘാ​ട​ന​ച​ട​ങ്ങി​ലെ ഓ​രോ ഘ​ട്ട​ത്തി​ലും പെ​ണ്‍​കു​ട്ടി​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നു. ചി​ര​പു​രാ​ത​ന​മാ​യ സം​സ്​​കാ​ര​ത്തി​ല്‍ നി​ന്ന്​ ഊ​ര്‍​ജ​മു​ള്‍​ക്കൊ​ണ്ട്​ പ്ര​തീ​ക്ഷാ​നി​ര്‍​ഭ​ര​മാ​യ നാ​ളെ​യി​ലേ​ക്ക്​ സ​ഞ്ച​രി​ക്കു​ന്ന യു.​എ.​ഇ​യു​ടെ പു​തു​ത​ല​മു​റ​യെ​യാ​ണ്​ പെ​ണ്‍​കു​ട്ടി പ്ര​തി​നി​ധാ​നം​ചെ​യ്​​ത​ത്.

Comments (0)
Add Comment