അവസാനം വിറച്ചെങ്കിലും സാവി യുഗത്തില്‍ ജയത്തോടെ തുടങ്ങി ബാഴ്‌സലോണ

കാറ്റലോണിയയിലെ തങ്ങളുടെ അയല്‍ക്കാരായ എസ്പാനിയോളെ എതിരില്ലാത്ത ഒരു ഗോളിന് ആണ് ബാഴ്‌സലോണ മറികടന്നത്.പരിചയസമ്ബന്നര്‍ക്ക് ഒപ്പം പുതുമുഖങ്ങളെയും ഒരുമിച്ച്‌ ആണ് സാവി തന്റെ ആദ്യ ബാഴ്‌സലോണ ടീമിനെ കളത്തില്‍ ഇറക്കിയത്. ആദ്യ പകുതിയില്‍ ബാഴ്‌സലോണയുടെ വ്യക്തമായ ആധിപത്യം കണ്ടു എങ്കിലും ഗോള്‍ മാത്രം പിറന്നില്ല.രണ്ടാം പകുതിയുടെ തുറക്കത്തില്‍ തന്നെ താന്‍ നേടിയെടുത്ത പെനാല്‍ട്ടി ലക്ഷ്യം കണ്ട മെന്‍ഫിസ് ഡീപായ് ആണ് ബാഴ്‌സലോണയുടെ വിജയഗോള്‍ ഗോള്‍ നേടിയത്. ഫ്രാങ്കി ഡി ജോങ് രണ്ടാം ഗോള്‍ നേടിയെങ്കിലും അത് ഓഫ് സൈഡ് ആയി വിളിക്കപ്പെട്ടു. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ബാഴ്‌സലോണ ശരിക്കും വിയര്‍ക്കുന്നത് ആണ് കാണാന്‍ ആയത്. നിരവധി ഗോള്‍ അവസരങ്ങള്‍ എസ്പാനിയോള്‍ തുറന്നു. അവസാന നിമിഷങ്ങളില്‍ റൗള്‍ തോമസിന്റെ ഫ്രീകിക്ക് പോസ്റ്റില്‍ തട്ടി മടങ്ങിയത് ബാഴ്‌സക്ക് ആശ്വാസമായി. ജയത്തോടെ ബാഴ്‌സലോണ ലീഗില്‍ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

Comments (0)
Add Comment