ഇന്നത്തെ പാചകം ശർക്കര ജിലേബി

നല്ല മധുരം ഇഷ്ടപ്പെടുന്നവർക്ക്‌ ഉള്ള ഒരു റെസിപ്പി ആണ്‌ ശർക്കര ജിലേബി. മധുരത്തോടൊപ്പം നല്ല ക്രിസ്പിയും ആയ ശർക്കര ജിലേബി തയ്യാറാക്കുന്നത്‌ എങ്ങനെ എന്ന് നോക്കാം.

ചേരുവകൾ

ചോർ -2 കപ്പ്

തൈര് -1/2 കപ്പ്

മൈദ -2 ടേബിൾ സ്പൂൺ

അരിപൊടി -1 കപ്പ്

ബേക്കിംഗ് സോഡാ -1 പിഞ്ച്‌

ഉപ്പ് -1 ടീസ്പൂൺ

ശർക്കര -250 ഗ്രാം

ഓയിൽ – ആവശ്യത്തിന്‌

ഉണ്ടാക്കുന്ന വിധം

ശർക്കര , വെള്ളം ചേർത്ത് ഉരുക്കി അരിച്ചെടുത്ത് ഒരു പാനിൽ ഒഴിച്ച്‌ ചെറിയ തീയിൽ വെക്കണം …

ഇനി മിക്സിയിൽ ചോറ് , മൈദ , തൈര് എന്നിവ ചേർത്ത് അടിച്ച്‌ കുഴമ്പ്‌ രൂപത്തിൽ ആക്കണം.

ഇനി ഒരു ബൗളിൽ ഇട്ട് ഇതിലേക്ക് ഉപ്പ് , അരിപൊടി എന്നിവ ഇട്ട് മിക്സ് ആക്കി ബാറ്റർ തയ്യാറാക്കണം

നല്ല തിക്ക്‌ ബാറ്റെർ ആയാൽ സോഡാ പൊടി ചേർത്ത് മിക്സ് ആക്കിയ ശേഷം പൈപ്പിങ് ബാഗിൽ ഒഴിച്ച്‌ , പാനിൽ ഓയിൽ ഒഴിച്ച്‌ ചൂടാക്കി ജിലേബി രൂപത്തിൽ ഫ്രൈ ചെയ്ത ശേഷം നേരെ ശർക്കര പാനിയിൽ ഇട്ട് എടുക്കണം. ഒരു മിനിറ്റ്‌ കഴിഞ്ഞ്‌ പാത്രത്തിലേക്ക്‌ മാറ്റാം.

നല്ല ടേസ്റ്റി ആയ ശർക്കര ജിലേബി റെഡി.

Comments (0)
Add Comment