ഇന്നത്തെ രുചികരമായ ഒരു വിഭവം നിങ്ങൾക്ക് വെണ്ടി ചീരയില ബജ്ജി

ചീരയിലയുടെ ആരോഗ്യഗുണങ്ങൾ നമുക്ക്‌ അറിയാമല്ലൊ…. അപ്പൊ അത്‌ കൊണ്ട്‌ നമുക്കൊരു ബജ്ജി ഉണ്ടാക്കിയാലൊ…?
രുചികരവും ആരോഗ്യകരവുമായ ഈ ബജ്ജി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ചേരുവകൾ

ചീര ഇല – 6 എണ്ണം (വലുത് )

കടല മാവ് – അര കപ്പ്

അരിപൊടി – കാൽ കപ്പ്

മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ

മുളക് പൊടി – മുക്കാൽ ടീസ്പൂൺ

കായം – പൊടി കാൽ ടീസ്പൂൺ

ഇഞ്ചി – ചെറിയ ഒരു കഷ്ണം

പച്ചമുളക് – രണ്ടെണ്ണം

കറിവേപ്പില – ആവശ്യത്തിന്

ഉപ്പ് – ആവശ്യത്തിന്

വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്

വെള്ളം – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു ബൗളിലേക്കു കടല മാവ്, അരിപൊടി, മഞ്ഞൾ പൊടി,മുളക് പൊടി,കായം പൊടി,ഇഞ്ചി,പച്ചമുളക്,കറിവേപ്പില,ഉപ്പ് എന്നിവ ചേർത്ത ശേഷ ആവശ്യത്തിനു വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്തു ബാറ്റർ തയ്യാറാക്കുക.ഇനി ഒരു പാനിലേക്കു ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ഒന്ന് ചൂടാക്കുക.വെളിച്ചെണ്ണ ചൂടായാൽ ചീര ഇല ബാറ്റെറിൽ നന്നായി മുക്കിയ ശേഷം വെളിച്ചെണ്ണയിലേക്കു ഇട്ടു കൊടുക്കുക.ബജി ഒരു വശം ഫ്രൈ ആയി വന്നാൽ ഒന്ന് തിരിച്ചിട്ടു കൊടുക്കുക .രണ്ടു വശവും ഫ്രൈ ആയി വന്നാൽ വെളിച്ചെണ്ണയിൽ നിന്നും കോരിമാറ്റുക .അപ്പോൾ നമ്മുടെ ടേസ്റ്റി ചീരഇല ബജി തയ്യാർ.

Comments (0)
Add Comment