ഇന്നത്തെ രുചികരമായ ഒരു വിഭവം നിങ്ങൾക്ക് വെണ്ടി കപ്പ സ്നാക്ക്‌

കപ്പ ഉപയോഗിച്ച്‌ ഇന്ന് നമൂക്ക്‌ ഒരു ചായക്കടി ഉണ്ടാക്കി നോക്കാം.. ഉണ്ടാക്കാൻ ആണേൽ വളരെ എളുപ്പവും ..

ചേരുവകൾ

കപ്പ ഗ്രേറ്റ് ചെയ്‌തത്‌ — 2 കപ്പ്

ചെറിയ ഉള്ളി — 15 എണ്ണം

പച്ചമുളക് — 4 എണ്ണം

ഇഞ്ചി — 1 ടീസ്പൂൺ

അരിപൊടി — 2 ടേബിൾസ്പൂൺ

മഞ്ഞൾ പൊടി — 1/ 4 ടീസ്പൂൺ

കറി വേപ്പില – ആവശ്യത്തിന്‌

ഉപ്പ് – ആവശ്യത്തിന്‌

വെളിച്ചെണ്ണ – ആവശ്യത്തിന്‌

തയ്യാറാക്കുന്ന വിധം

ഒരു ബൗളിലേക്കു ഗ്രേറ്റ് ചെയ്ത കപ്പ , ചെറിയ ഉള്ളി മുറിച്ചത് ,പച്ചമുളക് , ഇഞ്ചി , കറിവേപ്പില , അരിപൊടി, മഞ്ഞൾ പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക .ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക .മിക്സ് ചെയ്തു വച്ച കപ്പ കൂട്ടിൽ നിന്നും കുറച്ചു എടുത്തു ഒന്ന് ഉരുട്ടിയ ശേഷം കയ്യിൽ വെച്ച് ഒന്ന് അമർത്തി ഷേപ്പ് ചെയ്തു എടുക്കുക .ശേഷം ചൂടായ വെളിച്ചെണ്ണയിലേക്ക് ഇട്ടു വറുത്തെടുക്കുക.നല്ല ടേസ്റ്റി കപ്പ സ്നാക്ക് റെഡി …

Comments (0)
Add Comment