എം.എച്ച്. സുലൈമാനും, യാസ്മിന്‍ സുലൈമാനും സരിഗമ – ഫ്രണ്ട്സ് ഓഫ് ബാലതരംഗം കര്‍മ്മശ്രേഷ്ഠ പുരസ്കാരം ഏറ്റുവാങ്ങി

ദേശീയബാലതരംഗത്തിന്‍റെ ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷവും, ഫ്രണ്ട്സ് ഓഫ് ബാലതരംഗം സരിഗമ സംഗീതക്കൂട്ടായ്മയുടെ ഒന്നാം വാര്‍ഷികവും പ്രമാണിച്ച് നടന്ന ചടങ്ങില്‍ മികച്ച കലാസാംസ്കാരിക പ്രവര്‍ത്തനത്തിനുള്ള കര്‍മ്മശ്രേഷ്ഠ പുരസ്കാരം മംഗലപുരം ഗവണ്‍മെന്‍റ് എല്‍.പി.സ്കൂള്‍ എസ്.എം.സി. ചെയര്‍മാനും, പ്രേംനസീര്‍ സുഹൃത് സമിതി വര്‍ക്കിംഗ് പ്രസിഡന്‍റുമായ എം.എച്ച്. സുലൈമാനും, പി.ടി.എ. വൈസ് പ്രസിഡന്‍റും, പ്രേംനസീര്‍ സുഹൃത് സമിതി എക്സിക്യൂട്ടീവ് അംഗവുമായ യാസ്മിന്‍ സുലൈമാനും പി. സി. വിഷ്ണുനാഥ് എം.എല്‍.എ.യില്‍ നിന്നും ഏറ്റുവാങ്ങി.

ദേശീയബാലതരംഗം ചെയര്‍മാന്‍ മുന്‍ എംഎല്‍.എ. അഡ്വ. റ്റി. ശരത്ചന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സ്നേക്ക് മാസ്റ്റര്‍ വാവാ സുരേഷ് മുഖ്യാതിഥിയായിരുന്നു.

സംവിധായകന്‍ റിജുനായര്‍, നടന്‍ ബിജു കിഴക്കനേല, നൃത്താധ്യാപകരായ ഡോ. ശിവാനന്ദന്‍ നായര്‍, പ്രസാദ് ഭാസ്കര, ദീപാ ജയകുമാര്‍, കലാമണ്ഡലം ഷീനാ പ്രദീപ്, സംഗീതജ്ഞരായ രാജന്‍ കോസ്മിക്, കല്ലറ മുരളി, ഷീലാ മധു, ദീപാ മഹാദേവന്‍ ചലച്ചിത്ര ഗാനരചയിതാവ് അജയ് വെള്ളരിപ്പണ, മാധ്യമപ്രവര്‍ത്തകന്‍ സുദര്‍ശ് നമ്പൂതിരി, ബാലസാഹിത്യകാരന്‍ എബി പാപ്പച്ചന്‍, ദേശീയബാലതരംഗം സംസ്ഥാന ചാരിറ്റിവിംഗ് കോ-ഓര്‍ഡിനേറ്റര്‍ റോബിന്‍സണ്‍ അടിമാലി, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരായ ജയശ്രീ വിനോദിനി, ടി.പി. പ്രസാദ്, പ്രശാന്ത് പ്രണവം തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് ഗാനമേളയും, നൃത്ത പരിപാടികളും നടന്നു.

Comments (0)
Add Comment