ക്രിപ്‌റ്റോകറന്‍സികളുടെ കാലമാണിത്. എങ്ങനെയാണു നല്ല ക്രിപ്‌റ്റോകറന്‍സി നിങ്ങള്‍ തിരിച്ചറിയുക?

ക്രിപ്‌റ്റോകറന്‍സികളുടെ കാലമാണിത്. എങ്ങനെയാണു നല്ല ക്രിപ്‌റ്റോകറന്‍സി നിങ്ങള്‍ തിരിച്ചറിയുക?

നിലവില്‍ 6000 വ്യത്യസ്ത തരം ക്രിപ്‌റ്റോകറന്‍സികള്‍ പ്രചാരത്തിലുണ്ട്.ക്രിപ്റ്റോ കറന്‍സികള്‍ പരിശോധിക്കുകയാണെങ്കില്‍ ഇവയില്‍ ആദ്യം തരംഗമായ കറന്‍സിയായിരുന്നു ബിറ്റ്കോയിന്‍. അതിനുശേഷം എഥേറിയം, കാര്‍ഡാനം, റൈപ്പിള്‍, ഡോജ്കോയിന്‍ തുടങ്ങി നിരവധി കോയിനുകള്‍ എത്തിയിരുന്നു. എന്താണ് ക്രിപ്റ്റോ കറന്‍സി എന്നറിഞ്ഞാല്‍ അവയുടെ തിരഞ്ഞെടുപ്പ് എളുപ്പമാകും. ക്രിപ്റ്റോ കറന്‍സി ഡിജിറ്റല്‍ കറന്‍സിയാണ്, അവയെ കാണാനോ സ്പര്‍ശിക്കാനോ കഴിയില്ല പക്ഷെ അവയ്ക്ക് മൂല്യമുണ്ട്. ക്രിപ്റ്റോ കറന്‍സിക്ക് ഒരു ബാങ്ക് പോലുള്ള കേന്ദ്രീകൃത അതോറിറ്റി ഇല്ല. എന്നാല്‍ ഇടപാടുകളുടെ ട്രാക്ക് സൂക്ഷിക്കാന്‍ കമ്ബ്യൂട്ടര്‍ ശൃംഖലയെ ആശ്രയിക്കുന്ന ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യയാണ് ഇവ പിന്തുടരുന്നത്. മാത്രമല്ല മറ്റേതൊരു നിക്ഷേപത്തെയും പോലെ ക്രിപ്റ്റോ കറന്സിയെയെയും ദീര്‍ഘകാല നിക്ഷേപത്തിന് ഉപയോഗിക്കാം. ക്രിപ്‌റ്റോകറന്‍സിയില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏറ്റവും മികച്ച കറന്‍സി കണ്ടെത്തുക എന്നത് ഒരു വലിയ കടമ്ബയാണ്. അതിനു ആദ്യം നല്ല ക്രിപ്‌റ്റോകറന്‍സിയുടെ സവിശേഷതകള്‍ അല്ലെങ്കില്‍ നല്ലതിനെ ചീത്തയില്‍ നിന്ന് വേര്‍തിരിക്കുന്ന ചില ഗുണങ്ങള്‍ അറിഞ്ഞിരിക്കണം.ക്രിപ്‌റ്റോകറന്‍സികള്‍ തിരഞ്ഞെടുക്കുമ്ബോള്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും മികച്ച ഏഴ് സവിശേഷതകള്‍ ഇതാ..

സുരക്ഷ
ക്രിപ്‌റ്റോകറന്‍സി തിരഞ്ഞെടുക്കുമ്ബോള്‍ സുരക്ഷ കണക്കിലെടുക്കേണ്ടത് അതി പ്രധാനമാണ്. മികച്ച ക്രിപ്‌റ്റോകറന്‍സിക്ക് കൂടുതല്‍ സുരക്ഷ ഉണ്ടായിരിക്കും. അതായത് ഹാക്ക് ചെയ്യപ്പെടുന്നതില്‍ നിന്ന് സ്വയം പ്രതിരോധിക്കാനുള്ള സുരക്ഷാ സവിശേഷതകള്‍ അതില്‍ നിര്‍മ്മിച്ചിട്ടുണ്ടാകും. രണ്ട് ഘട്ടമായിട്ടുള്ള വെരിഫിക്കേഷനും പാസ്സ്‌വേര്‍ഡ് പരിരക്ഷയ്ക്കും പുറമെ ആയിരിക്കും ഈ സവിശേഷതകള്‍ ലഭ്യമാകുക.

സ്ഥിരത

ക്രിപ്റ്റോ കറന്‍സിയുടെ വിപണി സ്റ്റോക്ക് മാര്‍ക്കറ്റ് പോലെയാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് ഉയര്‍ച്ച താഴ്ചകള്‍ സംഭവിച്ചേക്കാം. ക്രിപ്റ്റോ മാര്‍ക്കറ്റ് അസ്ഥിരമാണ്. അതുകൊണ്ടാണ് ഉയര്‍ച്ച താഴ്ചകള്‍ പെട്ടെന്ന് ഉണ്ടാകുന്നത്. അതിനാല്‍ തന്നെ ഇതില്‍ കൂടുതല്‍ ഏറ്റക്കുറച്ചിലുകള്‍ കാണാം. ഇന്ത്യന്‍ വിപണിയിലടക്കം നിലവില്‍ ക്രിപ്‌റ്റോകറന്‍സി നിയന്ത്രങ്ങള്‍ നേരിടുകയാണ്. രാജ്യങ്ങളും ഓര്‍ഗനൈസേഷനുകളും ക്രിപ്‌റ്റോകറന്‍സി ഉപയോഗിക്കാന്‍ തീരുമാനിക്കുകയും അതിലൂടെ വളര്‍ച്ച നേടാനും കഴിഞ്ഞാല്‍ മാത്രമേ യഥാര്‍ത്ഥത്തില്‍ ക്രിപ്‌റ്റോകറന്‍സിക്ക് സ്ഥിരതയുള്ളൂ. ഈഥര്‍, ബിറ്റ്‌കോയിന്‍ തുടങ്ങിയ ക്രിപ്‌റ്റോകറന്‍സികള്‍ സ്ഥിരതയുള്ളതല്ല എന്നല്ല ഇതിനര്‍ത്ഥം. ഈ കറന്‍സിയില്‍ നടത്തുന്ന ഇടപാടുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ അവ കൂടുതല്‍ സ്ഥിരത കൈവരിച്ച്‌ നിലനില്‍ക്കുന്നു. ഇത്തരത്തിലുള്ള മാതൃക പിന്തുടരുന്ന ക്രിപ്‌റ്റോകറന്‍സികള്‍ തിരഞ്ഞെടുക്കുന്നത് മികച്ച തീരുമാനമാണ്.

പ്രകടനം വിലയിരുത്തുക

ക്രിപ്‌റ്റോകറന്‍സിയുടെ പ്രകടനം വിലയിരുത്തുന്നത് ഒരു സെക്കന്‍ഡില്‍ പ്രോസസ്സ് ചെയ്യാനോ സ്ഥിരീകരിക്കാനോ കഴിയുന്ന ഇടപാടുകളുടെ എണ്ണത്തെ കണക്കിലെടുത്തിട്ടാണ്. ഏറ്റവും കുറഞ്ഞ സമയപരിധിക്കുള്ളില്‍ ഇടപാടുകള്‍ പ്രോസസ്സ് ചെയ്യുന്ന ക്രിപ്‌റ്റോകറന്‍സികള്‍ തിരഞ്ഞെടുക്കുക എന്നുള്ളത് നിക്ഷേപകരെ സംബന്ധിച്ച്‌ വളരെ ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. എന്നാല്‍ ഏറ്റവും മികച്ചതും വേഗമേറിയതുമായ ഇടപാടുകളാണ് മികച്ച ക്രിപ്‌റ്റോകറന്‍സിയുടെ മുഖ മുദ്ര.

വിതരണം

കോവിഡ് -19 ലോക്ക്ഡൗണ്‍ സമയത്ത് സമ്ബദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനായി വിപണിയിലേക്ക് ധാരാളം കറന്‍സി എത്തിയിരുന്നു. അതായത് റെഗുലര്‍ അല്ലെങ്കില്‍ ഫിയറ്റ് കറന്‍സിയുടെ പ്രധാന പ്രശ്നം ഒരാള്‍ക്ക് ആവശ്യമുള്ളത്ര അച്ചടിക്കാന്‍ കഴിയും എന്നതാണ്. എന്നാല്‍ ആവശ്യാനുസരണം ലഭ്യമാക്കിയ പണം കാരണം വരാനിരിക്കുന്ന കട പ്രതിസന്ധിയെക്കുറിച്ച്‌ ചില ആളുകള്‍ ഇതിനകം തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ക്രിപ്‌റ്റോകറന്‍സികള്‍ക്ക് ഈ വിതരണ പ്രശ്‌നത്തില്‍ നിന്ന് വിട്ടു നില്ക്കാന്‍ കഴിയും എന്നാണ് റിപ്പോര്‍ട്ടുകള്‍. കാരണം ക്രിപ്‌റ്റോകറന്‍സികള്‍ക്ക് വിപണിയില്‍ എത്തുന്ന നാണയങ്ങള്‍ക്കും ഉത്‌പാദനത്തിനും നിയന്ത്രണങ്ങളുണ്ട്. ഉദാഹരണത്തിന്, ബിറ്റ്കോയിന് പരമാവധി 21 ദശലക്ഷം നാണയങ്ങള്‍ നിലവിലുണ്ടാകാം അതില്‍ കൂടുതലില്ല. കൃത്യമായ കണക്കുകളുമായിട്ടാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഈ പ്രക്രിയ ലഭ്യമായ ക്രിപ്‌റ്റോകറന്‍സിയുടെ ആകെ എണ്ണം പരിമിതപ്പെടുത്തുകയും കാലക്രമേണ അതിനെ കൂടുതല്‍ മൂല്യവത്തായതാക്കുകയും ചെയ്യുന്നു. ഒരു നിശ്ചിത എണ്ണം നാണയങ്ങള്‍ പ്രചാരത്തില്‍ നിലനിര്‍ത്താനായി പഴയത് കത്തിച്ചു കളയുന്ന രീതിയും നിലനില്‍ക്കുന്നുണ്ട്. ഇത്തരം നടപടികള്‍ പിന്തുടരുന്ന ഒരു ക്രിപ്‌റ്റോകറന്‍സി തീര്‍ച്ചയായും നല്ല ക്രിപ്‌റ്റോകറന്‍സിയുടെ സവിശേഷതകളില്‍ ഒന്നാണ്.

വികേന്ദ്രീകരണം

ക്രിപ്‌റ്റോകറന്‍സിയുടെ പ്രധാന ആശയം തന്നെ ഒരു ഹോള്‍ഡിംഗ് ഓര്‍ഗനൈസേഷന് പകരം ആളുകള്‍ക്ക് അധികാരം നല്‍കുക എന്നതാണ്. ക്രിപ്‌റ്റോകറന്‍സികള്‍ സൃഷ്ടിച്ചത് തന്നെ സാമ്ബത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് സാമ്ബത്തിക ഇടപാടുകള്‍ വികേന്ദ്രീകരിക്കാനുള്ള ശ്രമമായാണ്. ബാങ്കുകളെയും സര്‍ക്കാരുകളെയും ആശ്രയിക്കുന്നത് കുറയ്ക്കുക അധികാരം ജനങ്ങളുടെ കൈകളില്‍ വയ്ക്കുക എന്നിവയായിരുന്നു ക്രിപ്‌റ്റോകറന്‍സിയുടെ ഉദ്‌ഭവത്തിനു പിന്നിലെ ആശയം. അതായത് നിക്ഷേപിക്കാനായി തിരഞ്ഞെടുത്ത ക്രിപ്റ്റോകറന്‍സികളുടെ പിന്നില്‍ ഏതെങ്കിലും വ്യക്തിയുടെയോ ഓര്‍ഗനൈസേഷന്റെയോ ഐഡന്റിറ്റി നിങ്ങള്‍ എപ്പോഴെങ്കിലും അറിയുകയാണെങ്കില്‍ ഉടന്‍ തന്നെ വില്‍ക്കുക എന്ന് വിദഗ്ദര്‍ പറയുന്നു.

ഡിമാന്‍ഡ്

നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ ക്രിപ്റ്റോകറന്സി തിരഞ്ഞെടുക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ഡിമാന്‍ഡ് കൂടുതലുള്ള ക്രിപ്റ്റോ കറന്‍സി തിരഞ്ഞെടുക്കുക എന്നുള്ളതാണ്. ഇത് വളരെ ലളിതമായാ തിരഞ്ഞെടുപ്പാണ് കാരണം വിപണിയില്‍ ഡിമാന്റുള്ളവ കണ്ടെത്തി തിരഞ്ഞെടുക്കാം. ഒരു ക്രിപ്റ്റോ കറന്‍സി എല്ലാവരും വാങ്ങാന്‍ ആരംഭിക്കുമ്ബോള്‍ അതിന്റെ മൂല്യം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. WazirX പോലെയുള്ള എക്‌സ്‌ചേഞ്ചുകളിലെ ലഭ്യത കുറയാനും ഇത്‌ കാരണമാകും. ക്രിപ്റ്റോ കറന്‍സി മറ്റുള്ളവര്‍ തിരഞ്ഞെടുക്കുന്നതിന് മുന്‍പ് തന്നെ അതിന്റെ പ്രാധാന്യം മനസിലാക്കിയാല്‍ മൂല്യം കൂടുന്നത്തിനു മുന്‍പ് തന്നെ അവ സ്വന്തമക്കാവുന്നതാണ്.

ഉപയോഗം

ക്രിപ്റ്റോ കറന്‍സികള്‍ക്ക് ഇന്ത്യയില്‍ നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ സാധാരണ കറന്‍സി ഉപയോഗിക്കുന്നത് പോലെ സേവനകള്‍ക്കായും ചരക്കുകള്‍ വാങ്ങുന്നതിനായും ക്രിപ്‌റ്റോകറന്‍സി എങ്ങനെ ഉപയോഗിക്കാം എന്നതാണ് ക്രിപ്‌റ്റോകറന്‍സികളുടെ ഒരു പ്രധാന വശം. ക്രിപ്‌റ്റോകള്‍ വാങ്ങുമ്ബോള്‍ പലരും ചിന്തിക്കാത്ത ഒരു വശമാണിത്. ഭാവിയില്‍ ക്രിപ്റ്റോ കറന്‍സികള്‍ ഉപയോഗിച്ച സേവനങ്ങളടക്കം ലഭ്യമാക്കാന്‍ സാധിക്കുക എന്നത് പ്രതീക്ഷയുളവാക്കുന്ന കാര്യം തന്നെയാണ്. നിലവില്‍ ക്രിപ്‌റ്റോകറന്‍സി ഉപയോഗിച്ച്‌ സാധനങ്ങള്‍ വാങ്ങാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന കമ്ബനികളോ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളോ ഇന്ത്യയില്‍ ഇല്ല. എന്നാല്‍ എക്സ്ചേഞ്ച് പ്ലാറ്റ്ഫോമുകളില്‍ ടോക്കണുകള്‍ വാങ്ങാന്‍ അവ ഉപയോഗിക്കാം. ഭാവിയില്‍ ക്രിപ്റ്റോ കറന്‍സികള്‍ മറ്റു ഇടപാടുകള്‍ക്കും ലഭ്യമാകും എന്നാണ് വിപണിയിലെ പ്രതീക്ഷകള്‍. സര്‍ക്കാരുകള്‍ ക്രിപ്റ്റോകറന്‍സികളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും പുതിയ ചട്ടങ്ങള്‍ അവതരിപ്പിക്കുകയും തടസ്സമില്ലാത്ത ഇടപാടുകള്‍ കൂടുതല്‍ അനുവദിക്കുകയും ചെയ്താല്‍ പണത്തിനു പകരം ക്രിപ്റ്റോകറന്‍സികള്‍ വിപണിയിലെത്തും എന്നാണ് വിദഗ്ദര്‍ പറയുന്നത്.ഒരു നല്ല ക്രിപ്‌റ്റോകറന്‍സി തിരഞ്ഞെടുക്കുമ്ബോള്‍ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് നിങ്ങള്‍ക്ക് മനസിലായിട്ടുണ്ടാകുമല്ലോ. ലോകത്തിലെ പ്രധാന ക്രിപ്റ്റോകറന്‍സികള്‍ ബിറ്റ്കോയിന്‍, എഥെറിയം, കാര്‍ഡാനോ, റൈപ്പിള്‍ എന്നിവയാണ്. ഇവയില്‍ തന്നെ ഓരോന്നിനും അതിന്റെതായ പ്രത്യേക ലക്ഷ്യങ്ങളുമുണ്ട്. ഉദാഹരണത്തിന് ബിറ്റ്‌കോയിന്‍ സ്വര്‍ണത്തിനു പകരമായി ആണ് കണക്കാക്കുന്നത്. എന്നാല്‍ എഥെറിയത്തിനെ ഒരു സൂപ്പര്‍ കമ്ബ്യൂട്ടറായിട്ടാണ് കണക്കാക്കുന്നത്. വിവിധ കറന്‍സികളുടെ ഗുണനിലവാരം വിലയിരുത്തി മികച്ച ക്രിപ്റ്റോ കറന്‍സി നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം.

Comments (0)
Add Comment