ജീവകാരുണ്യ പ്രവർത്തകൻ ഷിബു അബൂബക്കറിനെ കേരള പിറവി ദിനത്തിൽ കൃപയുടെ ആഭിമുഖ്യത്തിൽ മന്ത്രി ജി. ആർ അനിൽ ആദരിച്ചപ്പോൾ

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന അല്‍ഫാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഷിബു അബൂബക്കറിനെ കൃപാ ചാരിറ്റീസിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍വെച്ച് ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി അഡ്വ.ജി.ആര്‍.അനില്‍ ആദരിച്ചു. പ്രസിഡന്റ് കണിയാപുരം എ.എം.ബദറുദ്ദീന്‍ മൗലവി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കേരളാ പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ബഷീര്‍ ബാബു, സംവിധായകന്‍ ജിഫ്‌രി ജലീല്‍, പടവന്‍കോട് മുസ്ലീം ജമാഅത്ത് പ്രസിഡന്റ് എം.എ.റഹീം, പ്രേംനസീര്‍ സുഹൃദ് സമിതി സെക്രട്ടറി തെക്കന്‍സ്റ്റാര്‍ ബാദിഷാ, അഡ്വ.ഷബ്‌നാ റഹീം, നിസ്സാര്‍ കോട്ടയം, എം.മുഹമ്മദ് മാഹീന്‍ തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു. ആഷിഖ് മുഹമ്മദ് സ്വാഗതവും, കുഞ്ഞുണ്ണി പ്രദീപ് നന്ദിയും രേഖപ്പെടുത്തി. കേരളാപ്പിറവി ദിനമായ ഇന്നലെ കൃപാ ചാരിറ്റീസിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി നൂറ്റിയൊന്നു ക്യാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാ സഹായങ്ങള്‍ വിതരണം ചെയ്തു.

Comments (0)
Add Comment