തിരു:- തലയ്ക്കൽ ഗവ:ഹയർ സെക്കണ്ടറി സ്ക്കൂൾ സുവർണ്ണജൂബിലി ആഘോഷം. ഉത്ഘാടകൻ ജില്ലാ കളക്ടർ വിനയചന്ദ്രൻ . കൂടെ വേദിയിൽ അദ്ധ്യാപകരും അതിഥികളും. കളക്ടർ പ്രസംഗം പൂർത്തിയാക്കി. പെട്ടെന്ന് കട്ടും, ഒ.കെ. വിളിയും വന്നു. ക്യാമറ നിശ്ചലമായി.
പ്രേം നസീർ സുഹൃത് സമിതി നിർമ്മിക്കുന്ന സമാന്തര പക്ഷികൾ എന്ന ഷോർട്ട് മൂവിയിലെ രംഗമായിരുന്നു ഇത്. കളക്ടറുടെ വേഷത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറാണ് അഭിനയിക്കുന്നത്. ഒറ്റ ടേക്കിൽ തന്നെ കളക്ടറുടെ വേഷം ഒ.കെ. യായി. ഇന്നലെ മന്ത്രി ജി.ആർ. അനിൽ പൂജ നിർവ്വഹിച്ചതോടെ യാണ് ചിത്രീകരണം ആരംഭിച്ചത്. തിരുവനന്തപുരത്തും പരിസരങ്ങളിലുമായാണ് ചിത്രീകരണം തുടർന്ന് നടക്കുക. ജഹാംഗീർ ഉമ്മർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൊല്ലം തുളസി, എം.ആർ.ഗോപകുമാർ, വഞ്ചിയൂർ പ്രവീൺ കുമാർ, അഡ്വ. മോഹൻ കുമാർ , റിയാസ് നെടുമങ്ങാട്, ഷാജി കെ. നായർ, ശ്രീപത്മ, റുക്സാന , മഞ്ചു, ശുഭ തലശേരി, കാലടി ഓമന, വെങ്കി, ആരോമൽ, സൂര്യകിരൺ തുടങ്ങിയവരാണ് മറ്റഭിനേതാക്കൾ. പ്രഭാവർമ്മയുടെ ഗാനത്തിന് ഡോ: വാഴമുട്ടം ചന്‌ദ്ര ബാബു സംഗീതം നൽകി. കല്ലറ ഗോപനാണ് ഗായകൻ.