നിലവില്‍ ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം ഒരുപാട് പിറകില്‍ ആണെന്ന് മുന്‍ ഇന്ത്യന്‍ താരം സാബ കരീം

അടുത്ത വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ലോകകപ്പിന് മുന്നോടിയായി ടി20 ക്രിക്കറ്റില്‍ ഇന്ത്യ എങ്ങനെ കളിക്കണമെന്ന കാര്യത്തില്‍ ഒരു പദ്ധതി രൂപീകരിക്കണമെന്നും സാബ കരീം പറഞ്ഞു.

ടീമിലെ ഓരോ റോളിന് അനുസരിച്ച്‌ ഇന്ത്യ താരങ്ങളെ കണ്ടെത്തണമെന്നും ഇനിവരുന്ന ലോകകപ്പുകള്‍ക്ക് ഈ ലോകകപ്പ് വലിയൊരു പാഠമാണ് നല്‍കുന്നതെന്നും സാബ കരീം പറഞ്ഞു. ടി20 ലോകകപ്പിന്റെ ആദ്യ രണ്ട് മത്സരങ്ങളില്‍ പാകിസ്താനോടും ന്യൂസിലാന്‍ഡിനോടും ദയനീയമായി പരാജയപ്പെട്ട ഇന്ത്യ സെമി ഫൈനല്‍ കാണാതെ പുറത്തായിരുന്നു. ടി20 ലോകകപ്പോടെ ക്യാപ്റ്റ വിരാട് കോഹ്‌ലി ടി20 ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് രാജി വെച്ചിരുന്നു. തുടര്‍ന്ന് രോഹിത് ശര്‍മ്മയെ ബി.സി.സി.ഐ ക്യാപ്റ്റനായി നിയമിക്കുകയും ചെയ്തിരുന്നു.

Comments (0)
Add Comment