ചില്ലി ചിക്കൻ ഒക്കെ ഒരിക്കൽ എങ്കിലും കഴിക്കാത്തവർ കുറവ് ആയിരിക്കും .എന്നാൽ ചിക്കൻ കഴിക്കാത്ത ആളുകൾക്ക് മുട്ട ഉപയോഗിച്ച്. നമുക്ക് ഇന്ന് ഒരു ചില്ലി എഗ്ഗ് തയ്യാറാക്കി നോക്കാം . ചില്ലി ചിക്കൻ കഴിക്കുന്നവർക്കും ഒരു വെറൈറ്റിക്കായി ഇത് പരീക്ഷിക്കാവുന്നതാണ്.
ചില്ലി ചിക്കനെ തോല്പിക്കും ചില്ലി എഗ്ഗ്
ചേരുവകൾ
പുഴുങ്ങിയ മുട്ട – 4 എണ്ണം
▪️ ( ബാറ്റർ തയ്യാറാക്കാനായി )
മൈദ – 2 ടേബിൾ സ്പൂൺ
കോൺ ഫ്ലവർ – 2 ടേബിൾ സ്പൂൺ
ചില്ലി പൗഡർ – 1 ടേബിൾ സ്പൂൺ
കുരുമുളക് പൊടി – കാൽ ടീസ്പൂൺ
ഉപ്പ്, വെള്ളം – ആവശ്യത്തിന്
▪️ ( ഗ്രേവി തയ്യാറാക്കാനായി )
ഇഞ്ചി ചതച്ചത് – 1. ടീസ്പൂൺ
വെളുത്തുള്ളി ചതച്ചത് – 1 ടീസ്പൂൺ
പച്ചമുളക് – 4 എണ്ണം
തക്കാളി – 1 എണ്ണം
കാപ്സിക്കം – 1 എണ്ണം
സോയ സോസ് – 1 ടേബിൾ സ്പൂൺ
റെഡ് ചില്ലി സോസ് – ഒന്നര ടേബിൾ സ്പൂൺ
ടൊമാറ്റൊ കെച്ചപ്പ് – ഒന്നര ടേബിൾ സ്പൂൺ
ഉപ്പ്, വെള്ളം, ഓയിൽ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യമേ മുട്ട പുഴുങ്ങി നാലായി കട്ട് ചെയ്ത് മാറ്റി വെക്കുക.
ബാറ്റർ ഉണ്ടാക്കാനായി ചേരുവകൾ എല്ലാം കൂടി നന്നായി മിക്സ് ചെയ്തു വെയ്ക്കുക. ബാറ്റർ ലൂസ് ആകരുത്.
ഇനി ഒരു പാനിൽ ആവശ്യത്തിനു എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ പുഴുങ്ങി വെച്ചിരിക്കുന്ന മുട്ട ബാറ്ററിൽ മുക്കി ഫ്രൈ ചെയ്തു എടുക്കുക. ഫ്രൈ ചെയ്ത മുട്ട ഒരു പാത്രത്തിലേക്ക് മാറ്റി വെക്കുക.
ഇനി ഒരു പാൻ വെച്ച് 3 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് അതിലേക്കു വെളുത്തുള്ളി ഇഞ്ചി പച്ചമുളക് എന്നിവ ഇട്ടു ഒന്ന് വഴറ്റുക.
അതിലേക്കു സവോള ഇട്ടു വാടി വരുമ്പോൾ ക്യാപ്സികം ഇട്ടു ഒരു 5 മിനിറ്റ് കുക്ക് ചെയ്യുക.
അതിലേക്കു സോയ സോസ് , ടൊമാറ്റോ സോസ് , റെഡ് ചില്ലി സോസ് എന്നിവ ചേർത്ത് 2 മിനിറ്റ് കുക്ക് ചെയ്യുക.
ഇതിലേക്ക് 1/4കപ്പ് വെള്ളം ചേർത്ത് കൊടുക്കുക. വെള്ളം തിളച്ചു വരുമ്പോൾ ഫ്രൈ ചെയ്ത വെച്ചിരിക്കുന്ന മുട്ട ഇട്ടു മിക്സ് ചെയ്യക.
അവസാനം കുറച്ച മല്ലി ഇല കൂടി മുകളിൽ ഇടുക.
ചില്ലി എഗ്ഗ് റെഡി.