പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും വേര്‍പിരിയുന്നു, സോഷ്യല്‍ മീഡിയയില്‍ നിന്ന് നിക്കിന്റെ പേര് ഒഴിവാക്കി

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും ഹോളിവുഡ് ഗായകന്‍ നിക് ജോനസും വേര്‍പിരിയാന്‍ തയ്യാറെടുക്കുന്നതായിട്ടുള്ള സൂചനയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. എന്നാല്‍ ഇതേ കുറിച്ച്‌ ഔദ്യോഗിക പ്രഖ്യാപനം താരങ്ങളുടെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.പ്രിയങ്ക തന്റെ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നിക്കിന്റെ പേര് ഒഴിവാക്കിയിരിക്കുകയാണ്. നടിയുടെ സോഷ്യല്‍ മീഡിയയിലെ പേര് മാറ്റം പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയായിട്ടുണ്ട്. ബോളിവുഡിലും ഹോളിവുഡിലും ഒരു പോലെ ചര്‍ച്ചയായ വിവാഹമായിരുന്നു പ്രിയങ്ക ചോപ്രയുടേയും നിക് ജോനാസിന്റേയും. നടിയെക്കാളും 10 വയസ് കുറവാണ് നിക്കിന്. ഇവരുടെ പ്രായവ്യത്യാസം അന്ന് വലിയ ചര്‍ച്ചയായിരുന്നു.താരങ്ങളുടേത് പ്രണയ വിവാഹമായിരുന്നു. 2017 ല്‍ ആയിരുന്നു പ്രിയങ്കയും നിക്കും കണ്ടുമുട്ടുന്നത്. സൗഹൃദത്തില്‍ ആരംഭിച്ച ബന്ധം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഇവരുടെ ബന്ധം പുറത്ത് വന്നപ്പോള്‍ തന്നെ വിവാദങ്ങള്‍ തലപൊക്കുകയായിരുന്നു.

Comments (0)
Add Comment