ലണ്ടന്‍ സ്വദേശിയായ അമാന്‍ഡ റോജേഴ്‌സാണ് വളര്‍ത്തുനായ ഷെബയെ വിവാഹം കഴിച്ചത്.നായയും യുവതിയും ഹണിമൂണ്‍ ആഘോഷിക്കുന്ന തിരക്കിലാണ് ഇപ്പോള്‍.താന്‍ തന്നെയാണ് നായയോട് ആദ്യം വിവാഹാഭ്യര്‍ത്ഥന നടത്തിയതെന്നും നായയുടെ വാലാട്ടത്തില്‍ നിന്ന് സമ്മതമാണെന്ന് തനിക്ക് മനസിലായെന്നും അമാന്‍ഡ പറയുന്നു. ‘ഞാന്‍ മുട്ടുകുത്തി നിന്ന് വിവാഹാഭ്യര്‍ത്ഥന നടത്തി. ഷെബ അതെ എന്ന് പറഞ്ഞതായി വാല്‍ ആട്ടത്തില്‍ എനിക്ക് മനസിലായി. അതോടെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഷെബയെ നാളുകളായി എനിക്ക് അറിയാമല്ലോ’. അമാന്‍ഡ പറഞ്ഞു.വധുവിനും വരനും വേണ്ടിയുള്ള വിവാഹ വസ്ത്രങ്ങളും താന്‍ തന്നെയാണ് ഉണ്ടാക്കിയതെന്നും അത്തരത്തിലൊരു വിവാഹ വസ്ത്രം വര്‍ഷങ്ങളായി താന്‍ സ്വപ്നം കാണുകായിരുന്നു എന്നും അമാന്‍ഡ പറഞ്ഞു. ക്ഷണിക്കപ്പെട്ട ബന്ധുക്കളും കൂട്ടുകാരും മാത്രമാണ് വിവാഹത്തിന് ഉണ്ടായിരുന്നതെന്നും ഭര്‍ത്താവെന്ന നിലയില്‍ രണ്ടാഴ്ച ഷെബ വലിയ പ്രശ്‌നക്കാരനായിരുന്നുവെന്നും യുവതി വ്യക്തമാക്കി.പതിയെ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടുവെന്നും ഇപ്പോള്‍ എല്ലാ അര്‍ത്ഥത്തിലും തങ്ങള്‍ സന്തോഷത്തിലാണെന്നും അമാന്‍ഡ പറഞ്ഞു. അതേസമയം, വിവാഹം നിയമപരമായി നിലനില്‍ക്കുന്നില്ലെന്ന് അറിയാമെങ്കിലും കഴിയുന്നത്ര നാള്‍ ഷെബയോടൊപ്പം ജീവിക്കാനാണ് തന്റെ തീരുമാനമെന്നും യുവതി വ്യതമാക്കി.