മംഗലപുരം ഗവണ്‍മെന്‍റ് എല്‍.പി. സ്കൂളില്‍ പ്രവേശനോത്സവം

മംഗലപുരം ഗവണ്‍മെന്‍റ് എല്‍.പി. സ്കൂളിലെ പ്രവേശനോത്സവ ചടങ്ങുകളുടെ ഉത്ഘാടനം കുരുന്നുകള്‍ക്ക് സമ്മാനപ്പൊതി നല്‍കി പഞ്ചായത്ത് പ്രസിഡന്‍റ് സുമ ഇടവിളാകം നിര്‍വ്വഹിച്ചു.

ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.പി. ലൈലയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മുരളി, പൊയ്കയില്‍ വാര്‍ഡ് അംഗം ജുമൈല, പ്രധാനാധ്യാപിക സാഹിറാ ബീവി, പി.ടി.എ. പ്രസിഡന്‍റ് ഷാജി ദാറുല്‍ഹറം, വൈസ് പ്രസിഡന്‍റ് യാസ്മിന്‍ സുലൈമാന്‍, എസ്.എം.സി. ചെയര്‍മാന്‍ എം.എച്ച്. സുലൈമാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഗ്രാമപഞ്ചായത്ത് മുന്‍പ്രസിഡന്‍റ് മംഗലപുരം ഷാഫി പ്രവേശനോത്സവ പതാക ഉയര്‍ത്തി. പൂര്‍ണ്ണമായും കോവിഡ് -19 പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് കുട്ടികള്‍ക്ക് ഉച്ചഭക്ഷണവും, മധുരപലഹാരങ്ങളും വിതരണം ചെയ്തു.

Comments (0)
Add Comment