മലബാർ സമര പോരാളികളെ നിന്ദിക്കുന്നത് രാജ്യദ്രോഹം സമര അനുസ്മരണ യാത സംസ്ഥാന സമാപനം നവംബർ 25ന് പൂന്തുറയിൽ

ബ്രിട്ടീഷ് വൈദേശിക കുത്തകകൾക്കും ജന്മിത്ത ചൂഷണത്തിനും എതിരായി മലബാറി ലെ മാപ്പിളമാർ 1921ൽ നടത്തിയ പോരാട്ടം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും ശ്രദ്ധേ യമായ ഒരു അധ്യായമാണ്. ലോകം ശ്രദ്ധിച്ച ഈ വിപ്ലവത്തിന് 100 വർഷം തികയുകയാണ്. ഈ പോരാട്ടവും സമര നായകരും ജനഹൃദയങ്ങളിൽ ഒരാവേശമായി നിലനിൽക്കുമ്പോഴും സമര നായകരെ ഇകഴ്ത്തി ചരിത്ര സംഭവങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സംഘപരിവാരം ശ്രമി ക്കുകയാണ്.കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച രക്തസാക്ഷി നിഘണ്ടുവിൽ നിന്ന് മാപ്പിള രക്തസാ ക്ഷികളെ നീക്കം ചെയ്തതും മാപ്പിള കലാപം എന്ന പേരിൽ കുപ്രചരണം നടത്തുന്നതും ഇ തിന്റെ ഭാഗമാണ്.മലബാർ സമരത്തെ സാധാരണ ജനങ്ങളിലേക്ക് പരിചയപ്പെടുത്തുന്നതിന് വേണ്ടി മല ബാർ സമര അനുസ്മരണ സമിതി “മലബാർ സമര പോരാളികളെ നിന്ദിക്കുന്നത് രാജ്യ ദോഹം” എന്ന സന്ദേശവുമായി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ യാത്ര നടത്തി വരികയാണ്.മലബാർ സമരം പ്രതിപാദിക്കുന്ന വിവിധ പ്രസ്ഥാകരുടെ പുസ്തകങ്ങൾ ലഭ്യമാകുന്ന പുസ്തക വണ്ടി, വിപ്ലവ ഗാനങ്ങൾ അവതരിപ്പിക്കുന്ന പാട്ടുവണ്ടി, സമര നാടകം അവതരിപ്പി ക്കുന്ന നാടക വണ്ടി എന്നിവ ഇതിന്റെ ഭാഗമായി നടന്നു വരുന്നു.അനുസ്മര യാത്രയുടെ സംസ്ഥാനതല സമാപനം 2021 നവംബർ 25 വ്യാഴാഴ്ച വൈ കീട്ട് 4 മണിക്ക് പൂന്തുറയിൽ നടക്കുന്നു.സമാപന പരിപാടിയിൽ മന്ത്രിമാർ, ചരിത്രകാരന്മാർ, സാമൂഹിക, സാംസ്കാരിക, രാ ഷ്ട്രീയ, സംഘടന നേതാക്കൾ, മതപണ്ഡിതർ പങ്കെടുക്കുന്നു.

പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നവർ

പാച്ചല്ലൂർ അബ്ദുൽ സലീം മൗലവി (ജില്ലാ

സ്വാഗതസംഘം കമ്മിറ്റി ചെയർമാൻ) അബ്ദുൽ റഷീദ് പൂന്തുറ (വൈസ് ചെയർമാൻ) അഡ്വ. എ എം കെ നൗഫൽ, സലീം കരമന (ജനറൽ കൺവീനർ) സിയാസ് എസ് ആർ കൊണ്ണിയൂർ (കൺവീനർ)

ഡോ. നിസാറുദ്ദീൻ (വൈസ് ചെയർമാൻ)

Comments (0)
Add Comment