മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗിന്റെ മുംബയ് അന്ധേരിയിലെ അപ്പാര്‍ട്ട്മെന്റ് വിറ്റത് 17.58 കോടി രൂപയ്ക്ക്

2021 നവംബര്‍ 18നാണ് അപ്പാര്‍ട്ട്‌മെന്റിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായത്.2017 ഡിസംബറില്‍ 14.5 കോടി രൂപയ്ക്കാണ് ഹര്‍ഭജന്‍ ഈ അപ്പാര്‍ട്ട്മെന്റ് വാങ്ങിയത്. 2830 ചതുരശ്ര അടി വിസ്‌തീര്‍ണമുള്ള അപ്പാര്‍ട്ട്മെന്റ് ‘റുസ്തോംജീ എലമെന്റ്സ്’ ജി-വിംഗിന്റെ ഒമ്ബതാം നിലയിലാണ് സ്ഥിതിചെയ്യുന്നത്. കെട്ടിടത്തിലെ നാല് കാര്‍ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ ഈ അപ്പാര്‍ട്ട്മെന്റ് വാങ്ങുന്നയാള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും. പ്രവേശനം ലഭിക്കും.ആഡംബര അപ്പാര്‍ട്ട്മെന്റുകളുടെ വില്പന കുതിച്ചുയരുകയാണെന്ന് റിയല്‍ എസ്റ്റേറ്റ് രംഗത്തെ സന്ദീപ് റെഡ്ഡി പറഞ്ഞു. ഹര്‍ഭജന്‍ സിംഗിന് വില്പനയിലൂടെ 10.64 കോടി രൂപയാണ് ലഭിച്ചത്. ബാക്കി തുക ഡെവലപ്പര്‍ക്കും നികുതിച്ചെലവിലുമായി ചെലവഴിച്ചു.

Comments (0)
Add Comment