വിവാഹവാര്‍ഷികത്തിന് കാവ്യയ്ക്ക് സര്‍പ്രൈസ് ഒരുക്കിയത് മീനാക്ഷി

ഗോസിപ്പുകള്‍ക്കൊന്നും യാതൊരു തരത്തിലുള്ള പ്രതികരണങ്ങളും നടത്താതെ ചിരിയോടെയായിരുന്നു ഇരുവരും എല്ലാത്തിനേയും നേരിട്ടത്.മാധ്യമങ്ങള്‍ക്ക് പോലും തങ്ങളുടെ വിവാഹത്തെക്കുറിച്ച്‌ ഒരു സൂചന പോലും ഇവര്‍ കൊടുത്തിരുന്നില്ല. വിവാഹ ദിവസമാണ് ഈ കാര്യം പുറം ലോകം അറിയുന്നത്.
അഞ്ച് വര്‍ഷം പിന്നിട്ടിരിക്കുകയാണ് കാവ്യയും ദിലീപും ഒന്നിച്ചിട്ട്. ഇപ്പോഴിതാ അഞ്ചാം വിവാഹ വാര്‍ഷികത്തിന്റെ ആഘോഷനിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.വിവാഹ വാര്‍ഷിക ദിനത്തില്‍ കിടിലന്‍ സര്‍പ്രൈസ് ആണ് കാവ്യയ്ക്ക് വേണ്ടി മീനാക്ഷി ഒരുക്കിയത്.ഇതിന്റെ വീഡിയോയും ഫാന്‍സ് ഗ്രൂപ്പിലൂടെ ആണ് പുറത്തുവന്നത്. എന്നാല്‍ കൂടെയുള്ള മറ്റു താരങ്ങളുടെ മുഖം വ്യക്തമല്ല. അതേസമയം സര്‍പ്രൈസ് ഒരുക്കിയതും മീനാക്ഷി ആണോയെന്ന സംശയത്തിലാണ് ആരാധകര്‍. വീഡിയോയില്‍ കാവ്യ മാധവന്റെ മുഖം മാത്രമേ വ്യക്തമായി കാണുന്നുള്ളൂ.സര്‍പ്രൈസ് നല്‍കിയതിന് ശേഷമായാണ് റൂമില്‍ ലൈറ്റ് തെളിയിച്ചത്. കാവ്യ ശരിക്കും ഞെട്ടിയിരിക്കുകയാണ്.

Comments (0)
Add Comment