സ്പാനിഷ് ഫുട്‌ബോള്‍ ക്ലബില്‍ ട്രയിനിംഗിന് ക്ഷണം ലഭിച്ച ഫുട്ബോള്‍ താരത്തിന് 50000 രൂപയുടെ ചെക്ക് നല്‍കി

ചെങ്ങന്നൂര്‍ താലൂക്കില്‍ കുട്ടംപേരൂര്‍ സ്വദേശിയായ ആദര്‍ശ് പി.ആര്‍ന്റെ യാത്രയ്ക്കു വേണ്ടി കാരയ്ക്കാട് ലീയോ ക്ലബ് 50000 രൂപയുടെ ചെക്ക് നല്‍കി.

സ്‌പോര്‍ട്‌സ് യുവജനകാര്യ മന്ത്രി സജിചെറിയാന്‍ ചെക്ക് ആദര്‍ശിന് കൈമാറി. ചടങ്ങില്‍ ക്ലബ് പ്രസിഡന്റ് എസ്.എസ് ചന്ദ്രസാബു, സെക്രട്ടറി കെ.ശ്രീരാജ്, മുന്‍ പഞ്ചായത്ത്പ്രസിഡന്റും ക്ലബ് രക്ഷാധികാരിയുമായ പി.ആര്‍ വിജയകുമാര്‍, എം.ബി ഹരികുമാര്‍, സുകുമാരക്കുറുപ്പ് എന്നിവര്‍ പങ്കെടുത്തു.

Comments (0)
Add Comment