പോളണ്ട് രാജ്യാന്തര താരം തുടര്‍ച്ചയായി രണ്ടാം തവണയും ഈ ബഹുമതി കരസ്ഥമാക്കി. ചെല്‍സിയുടെയും ഇറ്റലിയുടെയും മധ്യനിര താരം ജോര്‍ജിഞ്ഞോ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ബാഴ്സലോണയുടെ മുന്‍ സൂപ്പര്‍ താരം മെസ്സി മൂന്നാമതെത്തി.ഈ മാസാവസാനത്തിന് മുമ്ബ് ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര് ജേതാവിനെ ഫ്രാന്‍സ് ഫുട്ബോള്‍ വെളിപ്പെടുത്തും. കരിം ബെന്‍സെമയും മുഹമ്മദ് സലായും അവരുടെ ക്ലബ്ബുകള്‍ക്കായി തിളങ്ങുന്നുണ്ടെങ്കിലും, പലരും വിശ്വസിക്കുന്നത് ലെവന്‍ഡോവ്സ്കി, മെസ്സി, ജോര്‍ഗിഞ്ഞോ എന്നിവരാണ് അവാര്‍ഡ് നേടാന്‍ സാധ്യതയുള്ള താരങ്ങള്‍.