നാല് മെട്രോ നഗരങ്ങളില്‍ ഉള്‍പ്പെടെ 15 പ്രധാന നഗരങ്ങളിലായിരിക്കും പദ്ധതി ആദ്യം ആരംഭിക്കുക. പ്രാരംഭഘട്ടത്തില്‍ ചെന്നൈ, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നീ മെട്രോ നഗരങ്ങളില്‍ പദ്ധതി നടപ്പിലാക്കും.ഈ മെട്രോ നഗരങ്ങള്‍ക്കു പുറമേ ഗുരുഗ്രാം, ബംഗളൂരു, ചണ്ഡീഗഡ്, ജാംനഗര്‍, അഹമ്മദാബാദ്, ഹൈദരാബാദ്, ലക്നൗ, പുനെ, ഗാന്ധിനഗര്‍ എന്നീ നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ 5 ജി സേവനം ആരംഭിക്കുന്നത്. ചെന്നൈ, ഹൈദരാബാദ് എന്നീ ദക്ഷിണേന്ത്യന്‍ നഗരങ്ങളിലും സേവനം ലഭിക്കുന്നതാണ്.ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, വൊഡഫോണ്‍ ഐഡിയ എന്നീ ടെലികോം കമ്ബനികളാണ് 5 ജി സേവനം ലഭ്യമാക്കുക. ഈ കമ്ബനികള്‍ 5 ജി ട്രയല്‍ സൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും, ഡിസംബര്‍ 31-ഓടെ ഇത് പൂര്‍ത്തിയാകുമെന്നും അവര്‍ അറിയിച്ചു.