ഇന്ത്യയില്‍ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന

കഴിഞ്ഞ 24 മണിക്കൂറിനിടെ 13,154 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.പുതുതായി 961 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 263 കേസുകള്‍ ഡല്‍ഹിയിലും 252 കേസുകള്‍ മഹാരാഷ്ട്രയിലുമാണ്.രാജ്യത്ത് നിലവില്‍ 82,402 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്. 7,486 പേര്‍ രോഗമുക്തരായി. 268 പേര്‍ മരിച്ചു. ഇതുവരെ 1,43,83,22,742 ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തു. കഴിഞ്ഞ മെയ് പകുതിക്ക് ശേഷം കുറഞ്ഞുവന്ന കൊവിഡ് കേസുകള്‍, കഴിഞ്ഞയാഴ്ച മുതലാണ് രാജ്യത്ത് വീണ്ടും ഉയരാന്‍ തുടങ്ങിയത്. ഒരാഴ്ച മുമ്ബുള്ളതിനേക്കാള്‍ 76.6 ശതമാനം അധികം റിപ്പോര്‍ട്ട് ചെയ്തു.കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. അതേസമയം, കേരളത്തിലെ എല്ലാ ജില്ലകളിലും കൊവിഡ് കുറയുന്ന പ്രവണതയാണുള്ളത്. മുംബൈ, പുണെ, താനെ, കൊല്‍ക്കത്ത, ബെംഗളൂരു, ചെന്നൈ, അഹമ്മദാബാദ്, ഡല്‍ഹി തുടങ്ങിയ നഗര പ്രദേശങ്ങളിലാണ് കൊവിഡ് ഉയരുന്നത്.രാജ്യത്ത് 24 മണിക്കൂറിനിടെ 13,154 പേര്‍ക്ക് കൊവിഡ്; ഇന്നലത്തേക്കാള്‍ 43 ശതമാനം അധികംഎസ് രാജേന്ദ്രന്‍ സി പി എമ്മുമായുള്ള ബന്ധം ഉപേക്ഷിക്കുന്നുഗാന്ധിജിയെ അവഹേളിച്ച വിവാദ സ്വാമി കാളീചരണ്‍ മഹാരാജ് അറസ്റ്റില്‍ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ സ്കൂള്‍ പരീക്ഷകളില്‍ മാറ്റമുണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രികശ്മീരില്‍ ആറ് ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചുസംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഇന്ന് മുതല്‍

Comments (0)
Add Comment