ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 4,500 വിമാന സര്‍വീസുകള്‍ റദ്ദാക്കി

കൊറോണയുടെ അപകടകരമായ വകഭേദം കൂടുതല്‍ പിടിമുറുക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ക്രിസ്മസ് വാരാന്ത്യത്തോട് അനുബന്ധിച്ചാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുന്നത്.ആഗോളതലത്തില്‍ ഏകദേശം 2,401 വിമാന സര്‍വീസുകള്‍ ക്രിസ്മസ് ദിനത്തിന്റെ തലേദിവമായിരുന്ന വെള്ളിയാഴ്ച മാത്രം റദ്ദാക്കിയിട്ടുണ്ട്. പതിനായിരത്തോളം വിമാനങ്ങള്‍ വൈകുകയും ചെയ്തു. ക്രിസ്മസ് ദിനത്തില്‍ പുറപ്പെടാനിരുന്ന 1779 വിമാനങ്ങളും സര്‍വീസ് നടത്തിയില്ല. ഞായറാഴ്ച നടക്കാനിരിക്കുന്ന 402 സര്‍വീസുകള്‍ റദ്ദാക്കിയതായി അറിയിക്കുകയും ചെയ്തു.

Comments (0)
Add Comment