ഗോ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​

നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ മും​ബൈ സി​റ്റി​യെ​യും മു​ന്‍ ചാ​മ്ബ്യ​ന്മാ​രാ​യ ചെ​​ന്നൈ​യി​നെ​യും മ​ട​ക്ക​മി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ള്‍​ക്ക്​ വീ​ഴ്ത്തി നാലാം സ്ഥാ​ന​ത്തേ​ക്ക്​ ക​യ​റി​യ ഇ​വാ​ന്‍ വു​കോ​മാ​നോ​വി​ചി‍െന്‍റ ടീ​മി​ന്​ ഞാ​യ​റാ​ഴ്​​ച ജാം​ഷ​ഡ്​​പു​രി​നെ​തി​രെ ജ​യി​ച്ചാ​ല്‍ അ​വ​രെ പി​ന്ത​ള്ളി ര​ണ്ടാ​മ​തെ​ത്താം. ജ​യം മൂ​ന്നു ഗോ​ള്‍ വ്യ​ത്യാ​സ​ത്തി​ലാ​ണെ​ങ്കി​ല്‍ മും​ബൈ​യെ മ​റി​ക​ട​ന്ന്​ മു​മ്ബ​ന്മാ​രാ​വാം.ജാം​ഷ​ഡ്​​പു​ര്‍ ബ്ലാ​സ്​​റ്റേ​ഴ്​​സി​ന്​ ഒ​ത്ത എ​തി​രാ​ളി​ക​ളാ​വും. ഇ​രു​ടീ​മു​ക​ളും തു​ല്യ പോ​യ​ന്‍റ്​ നി​ല​യി​ലാ​ണ്. ഗോ​ള്‍​ശ​രാ​ശ​രി​യും തു​ല്യം. അ​ടി​ച്ച ഗോ​ളു​ക​ളു​ടെ മു​ന്‍​തൂ​ക്ക​ത്തി​ലാ​ണ്​ പോ​യ​ന്‍റ്​ പ​ട്ടി​ക​യി​ല്‍ ജാം​ഷ​ഡ്​​പു​ര്‍ ബ്ലാ​സ്​​റ്റേ​ഴ്​​സി​ന്​ മു​ക​ളി​ല്‍ നി​ല്‍​ക്കു​ന്ന​ത്. ജാം​ഷ​ഡ്​​പൂ​ര്‍ 13 ഗോ​ള​ടി​ച്ച്‌​ എ​ട്ടെ​ണ്ണം വ​ഴ​ങ്ങി​യ​പ്പോ​ള്‍ 12 ഗോ​ള​ടി​ച്ച്‌​ ഏ​ഴു ഗോ​ള്‍ വ​ഴ​ങ്ങി​യ​താ​ണ്​ ബ്ലാ​സ്​​റ്റേ​ഴ്​​സി‍െന്‍റ ക​ണ​ക്ക്.മും​ബൈ​ക്കും ചെ​​ന്നൈ​യി​നു​മെ​തി​രെ കാ​ഴ്ച​വെ​ച്ച ക​ളി ക​ണ​ക്കി​ലെ​ടു​ത്താ​ല്‍ ലീ​ഗി​ല്‍ നി​ല​വി​ല്‍ ഏ​റ്റ​വും ഫോ​മി​ല്‍ ക​ളി​ക്കു​ന്ന സം​ഘ​മാ​ണ്​ മ​ഞ്ഞ​പ്പ​ട. പ്ര​തി​രോ​ധ​വും മ​ധ്യ​നി​ര​യും മു​ന്‍​നി​ര​യും തി​ക​ഞ്ഞ ഒ​ത്തി​ണ​​ക്ക​​ത്തോ​ടെ ക​ളി​ക്കു​ന്നു എ​ന്ന​താ​ണ്​ ടീ​മി‍െന്‍റ പ്ല​സ്​ പോ​യ​ന്‍റ്. ക​ഴി​ഞ്ഞ ര​ണ്ടു ക​ളി​ക​ളി​ലാ​യി ആ​റു ഗോ​ള​ടി​ച്ച ടീം ​ഒ​രു ഗോ​ള്‍​പോ​ലും വ​ഴ​ങ്ങി​യ​തു​മി​ല്ല. ജാ​ഷം​ഡ്​​പു​രി​നെ​തി​രെ​യും അ​ത്​ തു​ട​രാ​നാ​വു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്​ ബ്ലാ​സ്​​റ്റേ​ഴ്​​സ്​ കോ​ച്ച്‌​ വു​​കോ​മാ​നോ​വി​ച്.മി​ക​ച്ച പ്ര​സി​ങ്​ ഗെ​യി​മി​ലൂ​ടെ എ​തി​രാ​ളി​ക​ളെ വ​രി​ഞ്ഞു​മു​റ​ക്കു​ന്ന​താ​ണ്​ സെ​ര്‍​ബി​യ​ക്കാ​ര​‍െന്‍റ ശൈ​ലി. ഇ​തോ​ടൊ​പ്പം എ​തി​ര്‍​ഹാ​ഫി​ല്‍ പ​ന്ത്​ ല​ഭി​ക്കു​മ്ബോ​ള്‍ ടീം ​കൂ​ട്ട​മാ​യി ആ​ക്ര​മി​ക്കു​ക​യും ചെ​യ്യു​ന്നു. മു​ന്‍​നി​ര​യി​ല്‍ അ​ല്‍​വാ​രോ വാ​സ്ക്വ​സ്​-​​പെ​രേ​ര ഡ​യ​സ്​ സ​ഖ്യ​വും മ​ധ്യ​നി​ര​യി​ല്‍ അ​ഡ്രി​യ​ന്‍ ലൂ​ന-​സ​ഹ​ല്‍ അ​ബ്​​ദു​സ്സ​മ​ദ്​ ജോ​ടി​യും കാ​ണി​ക്കു​ന്ന പ​ര​സ്പ​ര ധാ​ര​ണ​യാ​ണ്​ ടീ​മി​ന്​ ഏ​റെ ഗു​ണ​ക​ര​മാ​വു​ന്ന​ത്. മു​ന്‍​നി​ര​യി​ലെ നെ​രി​യൂ​സ്​ വാ​ല്‍​സ്കി​സ്​-​ഗ്രെ​ഗ്​ സ്റ്റു​വാ​ര്‍​ട്ട്​ കൂ​ട്ടു​കെ​ട്ടാ​ണ്​ ജാം​ഷ​ഡ്​​പൂ​രി‍െന്‍റ ക​രു​ത്ത്. ക​ഴി​ഞ്ഞ ക​ളി​യി​ല്‍ പ​രി​ക്കു​മൂ​ലം പു​റ​ത്തി​രു​ന്ന വാ​ല്‍​സ്കി​സ്​ ബ്ലാ​സ്​​റ്റേ​ഴ്​​സി​നെ​തി​രെ ഇ​റ​ങ്ങു​മെ​ന്നാ​ണ്​ സൂ​ച​ന. ഗോ​ള​ടി​പ്പി​ച്ചും അ​ടി​ച്ചും തി​ള​ങ്ങു​ന്ന ​സ്റ്റു​വാ​ര്‍​ട്ടി​നെ ത​ള​ക്കു​ക​യാ​വും ബ്ലാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഫ​ന്‍​സി​ന്​ വെ​ല്ലു​വി​ളി. മ​ല​യാ​ളി ഗോ​ള്‍​കീ​പ്പ​ര്‍ ടി.​പി. ര​ഹ്​​നേ​ഷ്​ ജാം​ഷ​ഡ്​​പു​ര്‍ നി​ര​യി​ല്‍ മി​ക​ച്ച ഫോ​മി​ലാ​ണ്.

Comments (0)
Add Comment