ജനുവരി 3 മുതല്‍ കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍

ജനുവരി മൂന്ന് മുതല്‍ കുട്ടികള്‍ക്കു വാക്സീന്‍ നല്‍കാം. 15 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ ലഭ്യമാവുക. ജനുവരി 10 മുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കു ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്ന്. രാജ്യത്തെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു.60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്നു മോദി പറഞ്ഞു. രാജ്യത്ത് കൊറോണ വൈറസിന്റെ വകഭേദമായ ഒമൈക്രോണ്‍ വ്യാപനം വര്‍ധിക്കുകയാണ്. എങ്കിലും ഭയം വേണ്ട, കരുതലും ജാഗ്രതയും വര്‍ധിപ്പിച്ചാല്‍ മതി. രോഗത്തിന്റെ തീവ്രാവസ്ഥ നേരിടാന്‍ രാജ്യം സുസജ്ജമാണെന്നും മോദി പറഞ്ഞു.18 ലക്ഷം ഐസലേഷന്‍ ബെഡുകളുണ്ട്. 90 ലക്ഷം ഐസിയു, നോണ്‍ ഐസിയു ബെഡുകള്‍ ലഭ്യമാണ്. എല്ലാ സംസ്ഥാനങ്ങളിലും ആവശ്യത്തിനു മരുന്ന് ഉറപ്പാക്കിയിട്ടുണ്ട്. ഓക്സിജന്‍ ലഭ്യത പര്യാപ്തമാണ്, 4 ലക്ഷം സിലിണ്ടറുകള്‍ വിതരണം ചെയ്തു.വാക്സിന്‍ ലഭ്യതയും വിതരണവും ഉറപ്പുവരുത്താന്‍ സദാസമയവും പരിശ്രമിക്കുകയാണ്.വാക്സിനേഷന്‍ നടപടികള്‍ അതിവേഗം പൂര്‍ത്തീകരിക്കണം. തദ്ദേശീയമായി വികസിപ്പിച്ച നേസല്‍ വാക്സിനും ഡിഎന്‍എ വാക്സീനും വൈകാതെ ലഭ്യമാകും. ഉത്തരാഖണ്ഡും ഹിമാചല്‍ പ്രദേശും ഗോവയും ഒന്നാം ഡോസ് വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.ജനുവരി മൂന്ന് മുതല്‍ കുട്ടികള്‍ക്കു വാക്സീന്‍ നല്‍കാം. 15 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ ലഭ്യമാവുക. ജനുവരി 10 മുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കു ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്ന്. രാജ്യത്തെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു.60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്നു മോദി പറഞ്ഞു. രാജ്യത്ത് കൊറോണ വൈറസിന്റെ വകഭേദമായ ഒമൈക്രോണ്‍ വ്യാപനം വര്‍ധിക്കുകയാണ്. എങ്കിലും ഭയം വേണ്ട, കരുതലും ജാഗ്രതയും വര്‍ധിപ്പിച്ചാല്‍ മതി. രോഗത്തിന്റെ തീവ്രാവസ്ഥ നേരിടാന്‍ രാജ്യം സുസജ്ജമാണെന്നും മോദി പറഞ്ഞു.18 ലക്ഷം ഐസലേഷന്‍ ബെഡുകളുണ്ട്. 90 ലക്ഷം ഐസിയു, നോണ്‍ ഐസിയു ബെഡുകള്‍ ലഭ്യമാണ്. എല്ലാ സംസ്ഥാനങ്ങളിലും ആവശ്യത്തിനു മരുന്ന് ഉറപ്പാക്കിയിട്ടുണ്ട്. ഓക്സിജന്‍ ലഭ്യത പര്യാപ്തമാണ്, 4 ലക്ഷം സിലിണ്ടറുകള്‍ വിതരണം ചെയ്തു.വാക്സിന്‍ ലഭ്യതയും വിതരണവും ഉറപ്പുവരുത്താന്‍ സദാസമയവും പരിശ്രമിക്കുകയാണ്.വാക്സിനേഷന്‍ നടപടികള്‍ അതിവേഗം പൂര്‍ത്തീകരിക്കണം. തദ്ദേശീയമായി വികസിപ്പിച്ച നേസല്‍ വാക്സിനും ഡിഎന്‍എ വാക്സീനും വൈകാതെ ലഭ്യമാകും. ഉത്തരാഖണ്ഡും ഹിമാചല്‍ പ്രദേശും ഗോവയും ഒന്നാം ഡോസ് വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.

Comments (0)
Add Comment