ടൊവിനോയ്ക്ക് ചെക്ക് വച്ച്‌ സുരാജ് വെഞ്ഞാറമൂട്

കഴിഞ്ഞ ദിവസം, രണ്ടാം ഭാഗത്തിനായി പറക്കാന്‍ പഠിക്കുന്ന മിന്നല്‍ മുരളി എന്ന ക്യാപ്ഷനോടെ ടൊവിനോ തോമസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, ടൊവിനോയുടെ പറക്കല്‍ ചലഞ്ച് ഏറ്റെടുത്ത് രംഗത്തു വന്നിരിക്കുകയാണ് നടന്‍ സുരാജ് വെഞ്ഞാറമൂട്.നിലത്തു നിന്നും ഉയര്‍ന്നു പൊങ്ങി വായുവില്‍ നില്‍ക്കുന്ന ഒരു ചിത്രമാണ് സുരാജ് ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തത്. ചലഞ്ച് സ്വീകരിച്ചിരിക്കുന്നു എന്നു പറഞ്ഞ് ടൊവിനോയും ടാഗ് ചെയ്തിട്ടുണ്ട്. വന്‍ പൊളി എന്നാണ് ചിത്രത്തിന് ടൊവിനോ കമന്റ് നല്‍കിയിരിക്കുന്നത്. ‘നിങ്ങള്‍ക്കും മിന്നലടിച്ചോ ചേട്ടാ?’, ‘ഒരൗണ്‍സ് ദശമൂലം അടിച്ചാല്‍ മിന്നല്‍ ദാമു’, എന്‍്റെ സിവനെ, രണ്ട് ഓലക്കീറും ഒരു വെള്ളത്തുണിയും എടുത്തോ, മിന്നല്‍ മുരളി രണ്ടില്‍ അപ്പോള്‍ നിങ്ങളാണല്ലേ വില്ലന്‍? എന്നിങ്ങനെ രസകരമായ കമന്റുകളുമായി ആരാധകരും ചിത്രം ഏറ്റെടുത്തു കഴിഞ്ഞു.

Comments (0)
Add Comment