നടന്‍ റഹ്മാന്റെ മകളുടെ വിവാഹത്തിന് ഒത്തുചേര്‍ന്ന് പ്രിയതാരങ്ങള്‍

രേവതി, ശോഭന, ലിസി, സുഹാസിനി, പാര്‍വ്വതി, മേനക, അംബിക, നദിയ മൊയ്തു അടക്കമുള്ള 80 കളിലെ താരങ്ങള്‍ വിവാഹത്തിനെത്തി.വെഡ്ഡിങ് എന്ന ക്യാപ്ഷനോടെ ലിസി ലക്ഷ്മിയാണ് ഫെയ്സ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്.റഹ്മാന്റെ മകള്‍ റുഷ്ദ റഹ്മാന്റെ വിവാഹമാണ് നടന്നത്. അല്‍താഫ് നവാബാണ് വരന്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ വധൂവരന്മാര്‍ക്ക് ആശംസകള്‍ നേരാന്‍ എത്തിയിരുന്നു. എ.ആര്‍.റഹ്മാന്റെ ഭാര്യ സൈറ ബാനുവിന്റെ ഇളയ സഹോദരിയായ മെഹറുന്നീസയാണ് റഹ്മാന്റെ ഭാര്യ. കുടുംബസമേതമാണ് റഹ്മാന്‍ വിവാഹത്തിനെത്തിയത്.മലയാളത്തിലാണ് തുടക്കമെങ്കിലും തമിഴ്, തെലുങ്ക് സിനിമയിലും ഒരുപോലെ തിളങ്ങിയ നടനാണ് റഹ്മാന്‍. 1983 ല്‍ പുറത്തിറങ്ങിയ ‘കൂടെവിടെ’ എന്ന മലയാള സിനിമയിലൂടെയാണ് റഹ്മന്‍ അഭിനയത്തിലേക്ക് എത്തിയത്. പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറിലധികം സിനിമകളില്‍ അഭിനയിച്ചു. റുഷ്ദയെ കൂടാതെ അലീഷയും എന്നൊരു മകള്‍ കൂടി റഹ്മാനുണ്ട്.

Comments (0)
Add Comment