മംഗലപുരം ഗവ: എല്‍.പി. സ്കൂളില്‍ ക്രിസ്മസ് – ന്യൂ ഇയര്‍ ആഘോഷം സംഘടിപ്പിച്ചു

മംഗലപുരം ഗവ: എല്‍.പി.സ്കൂളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് സംഘടിപ്പിച്ച ക്രിസ്മസ് – ന്യൂ ഇയര്‍ ആഘോഷം ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.പി. ലൈല ഉത്ഘാടനം ചെയ്തു.

പുല്‍ക്കൂട് ഒരുക്കിയും, കുട്ടികള്‍ സാന്താക്ലോസിന്‍റെ വേഷവിധാനങ്ങളോടെ ക്രിസ്മസ് ഗാനങ്ങള്‍ ആലപിച്ചും, കേക്ക് മുറിച്ചും, ഉച്ചഭക്ഷണം വിതരണം ചെയ്തും വിവിധ പരിപാടികളോടെനടത്തിയ ക്രിസ്മസ് – ന്യൂ ഇയര്‍ ആഘോഷം കുട്ടികള്‍ക്ക് സന്തോഷനിമിഷങ്ങള്‍ സമ്മാനിച്ചു.

അധ്യാപകരും രക്ഷിതാക്കളുംസജീവമായി സഹകരിച്ചു.

പ്രധാനാധ്യാപിക സാഹിറാ ബീവി, പി.ടി.എ. പ്രസിഡന്‍റ് ഷാജി ദാറുല്‍ഹറം, വൈസ് പ്രസിഡന്‍റ് യാസ്മിന്‍ സുലൈമാന്‍, സെക്രട്ടറി രാധിക, എസ്.എം.സി. ചെയര്‍മാന്‍ എം.എച്ച്. സുലൈമാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Comments (0)
Add Comment