‘മരക്കാര്‍’ ആദ്യ പകുതിയെ പുകഴ്ത്തി പ്രേക്ഷകര്‍

ഇന്ത്യന്‍ സിനിമക്ക് തന്നെ അഭിമാനമാണ് മരക്കാര്‍ എന്നാണ് പ്രേക്ഷകരുടെ പ്രതികരണം. ചിത്രത്തിന്റെ മേക്കിങ്, കാസ്റ്റിങ് എന്നിവയെക്കറിച്ചെല്ലാം മികച്ച അഭിപ്രായമാണ് പുറത്തുവരുന്നത്.മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളുടെ അഭിനയ മികവ് സിനിമയില്‍ ഉടനീളം കാണാമെന്നും ആദ്യ അരമണിക്കൂറില്‍ കുഞ്ഞാലിയായി എത്തിയ പ്രണവ് മോഹന്‍ലാലിന്റെ അഭിനയം അതി ഗംഭീരമാണെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. സാബു സിറിലിന്റെ കലാസംവിധാനവും ചിത്രത്തിന് മുതല്‍ക്കൂട്ടായി. കപ്പല്‍ യുദ്ധങ്ങള്‍ ഗംഭീരമായി അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

Comments (0)
Add Comment