” മിന്നല്‍ മുരളിയില്‍ നിന്ന് ലഭിച്ച വലിയ കാര്യമാണ് അദ്ദേഹവുമായുള്ള എന്റെ ബന്ധം”

മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമാണിത്. ചിത്രം കഴിഞ്ഞ ദിവസം നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്തു. മികച്ച പ്രതികരണം നേടി ചിത്രം വലിയ രീതിയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. ചിത്രത്തില്‍ ടോവിനോയ്ക്കൊപ്പം എല്ലാവരും പറയുന്ന പേരാണ് സിനിമയിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച ഗുരു സോമസുന്ദരത്തിന്‍റെ പേരും.ഗുരു സോമസുന്ദരത്തിനൊപ്പംഅഭിനയിച്ചതിന്റെ അനുഭവങ്ങള്‍ ഇപോഴിതാ ടൊവിനൊ തോമസ് പങ്കുവെച്ചിരിക്കുകയാണ് . ഗുരു സോമസുന്ദരത്തിന്റെ ഫോട്ടോകള്‍ മിന്നല്‍ മുരളിയുടെ പ്രമോഷണല്‍ മെറ്റീരിയലുകളിലൊന്നും പുറത്തുവിട്ടിരുന്നില്ല. ഗുരു സോമസുന്ദരത്തിന്റെ ‘ഷിബു പ്രതിനായക വശത്താണ്. ആദ്യമേ സൂപ്പര്‍ഹീറോ ആയി ‘ജെയ്‍സണ്‍’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചെങ്കിലും ‘ഷിബു’വിനെ സസ്‍പെന്‍സായി മാറ്റിവയ്‍ക്കുകയായിരുന്നുവെന്ന് ടൊവിനോ പറഞ്ഞു.ഇവിടെ ജീവിതത്തെയും സിനിമയെ കുറിച്ചും മറ്റുള്ളവയെ കുറിച്ചുമൊക്കെ ഒരുപാട് കാര്യങ്ങള്‍ സംസാരിക്കുന്ന സ്വീറ്റായ ഒരാളെ കണ്ടുമുട്ടി. ഞങ്ങള്‍ തമ്മിലൊരു ബന്ധവും കെമിസ്‍ട്രിയും ‘ജയ്‍സണും’ ‘ഷിബു’വും ആയി അഭിനയിക്കാന്‍ അത്യാവശ്യമായിരുന്നു. മിന്നല്‍ മുരളിയില്‍ നിന്ന് ലഭിച്ച വലിയ കാര്യമാണ് അദ്ദേഹവുമായുള്ള എന്റെ ബന്ധം എന്നത് . ഞാന്‍ ഒരു വഴികാട്ടി എന്ന നിലയില്‍ കാണുന്ന ഒരു സുഹൃത്തിനെയും ലഭിച്ചതിലെ സന്തോഷം വാക്കുകള്‍ക്കതീതമാണ്. സര്‍, ഞങ്ങളോടൊപ്പം ചരിത്രം സൃഷ്‍ടിക്കാന്‍ കൈകോര്‍ത്തതിന് നന്ദി.

Comments (0)
Add Comment