ലുലു മാളില്‍ പ്രമുഖ അമേരിക്കന്‍ ഐസ്‌ക്രീം ബ്രാന്‍ഡ് കോള്‍ഡ് സ്‌റ്റോണ്‍ ക്രീമറി ഔട്ട്‌ലെറ്റ് തുറന്നു

അമേരിക്കയിലെ പ്രമുഖ ഐസ്‌ക്രീം ബ്രാന്‍ഡായ കോള്‍ഡ് സ്റ്റോണ്‍ ക്രീമറിയുടെ ഇന്ത്യയിലെ 33-ാമത് ഔട്ട്‌ലെറ്റ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു.തലസ്ഥാനത്ത് പുതുതായി ആരംഭിച്ച ഏറ്റവും വലിയ ഷോപ്പിങ് കേന്ദ്രമായ ലുലു മാളിലാണ് ഔട്ട്‌ലെറ്റ് തുറന്നിരിക്കുന്നത്.നഗരത്തിലെ മധുരപ്രേമികളുടെ താവളമാകുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പുതിയ ഔട്ട്ലെറ്റില്‍ ചീസ് കേക്ക്, ഫ്രഞ്ച് വാനില, കേക്ക് ബാറ്റര്‍, ചോക്കലേറ്റ്, സ്‌ട്രോബെറി തുടങ്ങിയ വൈവിധ്യമാര്‍ന്ന ഫ്‌ളേവറുകളിലുള്ള ഐസ്‌ക്രീമുകള്‍, ഷേക്കുകള്‍, സ്മൂത്തികള്‍, സര്‍ബത്തുകള്‍ എന്നിവയാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്. ആദ്യ 1000 ഉപഭോക്താക്കള്‍ക്കായി ഉദ്ഘാടന ഓഫറും സ്ഥാപനം അവതരിപ്പിക്കുന്നുണ്ട്. ഇവര്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഐസ്‌ക്രീമുകള്‍ ലഭിക്കുന്നതിനുള്ള ഗോള്‍ഡന്‍ ടിക്കറ്റ് ലഭിക്കാനുള്ള സാധ്യതയുണ്ടാകും.അബുദാബി ആസ്ഥാനമായ പ്രമുഖ ഫുഡ് ആന്‍ഡ് ബെവറേജസ് ഗ്രൂപ്പായ ടേബിള്‍സ്, യുഎസ് ആസ്ഥാനമായുള്ള കഹാല ബ്രാന്‍ഡുമായി യോജിച്ചാണ് ഇന്ത്യയില്‍ കോള്‍ഡ് സ്റ്റോണ്‍ ക്രീമറി അവതരിപ്പിച്ചത്. 2016-ല്‍ കൊച്ചിയിലെ ലുലു മാളിലാണ് ബ്രാന്‍ഡ് അവരുടെ ആദ്യ സ്റ്റോര്‍ ആരംഭിച്ചത്. കേരളത്തില്‍ മാത്രം മൂന്ന് സ്റ്റോറുകളുള്ള കോള്‍ഡ് സ്റ്റോണ്‍ ക്രീമറി 100 ശതമാനം വെജിറ്റേറിയന്‍ ചേരുവകള്‍ ചേര്‍ത്തുള്ള മികച്ച ഐസ്‌ക്രീമുകള്‍ നിര്‍മ്മിക്കുന്നതില്‍ പ്രശസ്തിയാര്‍ജിച്ചിട്ടുള്ളതാണ്. ഇന്ത്യയില്‍ വ്യത്യസ്ത പ്രായക്കാരില്‍ ബ്രാന്‍ഡിന് ലഭിച്ചിട്ടുള്ള സ്വീകാര്യതയിലാണ് കമ്ബനി പ്രതീക്ഷയര്‍പ്പിക്കുന്നത്.ഐസ്‌ക്രീമുകളില്‍ മികച്ചത് തെരഞ്ഞെടുക്കുന്ന തലസ്ഥാന നഗരിയിലെ ഡിസേര്‍ട്ട് പ്രേമികള്‍ക്ക് ലോകോത്തര ഐസ്‌ക്രീമിന്റെ തനതായ രുചി പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിദേശത്തും സ്വദേശത്തും ഏറെ ജനപ്രീതിയാര്‍ജിച്ച ഐസ്‌ക്രീം ബ്രാന്‍ഡിന്റെ പുതിയ ഔട്ട്ലെറ്റ് തുറക്കുന്നതെന്ന് ടേബിള്‍സ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ് പറഞ്ഞു. കോള്‍ഡ് സ്റ്റോണ്‍ ക്രീമറി അതിന്റെ വൈവിധ്യമാര്‍ന്ന രുചികളാല്‍ ആഗോളതലത്തില്‍ നേടിയെടുത്തിട്ടുള്ള പേര് പുതിയ ഔട്ട്‌ലെറ്റിലൂടെ നിലനിര്‍ത്താനാകുമെന്ന വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ആരോഗ്യ സാഹചര്യം കണക്കിലെടുത്ത് ഉപഭോക്താക്കള്‍ക്ക് പൂര്‍ണ സുരക്ഷിത്വത്തോടെ തങ്ങളുടെ പ്രിയപ്പെട്ട ഡിസേര്‍ട്ട് ഇനങ്ങള്‍ ആസ്വദിക്കുവാനായി എല്ലാ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ഔട്ട്‌ലെറ്റ് പ്രവര്‍ത്തിക്കുന്നത്.

കോള്‍ഡ് സ്റ്റോണ്‍ ക്രീമറിയെക്കുറിച്ച്‌

ആഗോളതലത്തില്‍ 30-ലധികം രാജ്യങ്ങളില്‍ സാന്നിധ്യമുള്ള കോള്‍ഡ് സ്റ്റോണ്‍ ക്രീമറി സവിശേഷതയാര്‍ന്ന മികച്ച ഐസ്‌ക്രീമുകളാണ് ലഭ്യമാക്കുന്നത്. ഉപഭോക്താക്കള്‍ക്ക് അവരുടെ ആവശ്യാനുസരണമുള്ള കസ്റ്റമൈസ്ഡ് ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്ന ബ്രാന്‍ഡിന്റെ ‘ക്രിയേറ്റ് യുവര്‍ ഓണ്‍’ എന്ന ആശയം ഉപഭോക്താക്കള്‍ക്കിടയില്‍ വന്‍ ഹിറ്റാണ്. ബ്രാന്‍ഡ് ആദ്യമായി നടപ്പാക്കിയ ‘ചോപ്പ്-ചോപ്പ്-ഫോള്‍ഡ്- ഫോള്‍ഡ്’ എന്ന പ്രക്രിയ ഐസ്‌ക്രീമില്‍ നിന്നും വായു പുറത്തുപോകുന്നത് തടഞ്ഞ് ഓരോ ഓര്‍ഡറിലും ഏറ്റവും കൂടുതല്‍ അളവ് ഉറപ്പാക്കുന്നു.മികച്ച പരിശീലനം ലഭിച്ച കോള്‍ഡ് സ്റ്റോണ്‍ ക്രീമറിയിലെ ജീവനക്കാര്‍ നല്ല വിഭവങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ ഉപഭോക്താക്കളെ സഹായിക്കുന്നതിലൂടെ ഏവരുടെയും പ്രീതി സമ്ബാദിച്ചിട്ടുള്ളവരാണ്.

Comments (0)
Add Comment