ഷംനാദ് ജമാലിന് കായിക രംഗത്തെ കലാ പ്രതിഭക്കുള്ള ആദരവ്

ഒരുകാലത്ത് കായികരംഗത്തു പ്രതിഭ തെളിയിക്കുകയും പിന്നീട് കലാരംഗത്തേക്ക് ചുവട് മാറ്റുകയും അവിടെ തന്റെ പ്രതിഭ സിനിമ സംഗീത സംവിധാന രംഗത്തേക്ക് വരെ എത്തി നിൽക്കുകയാണ്.. കൂടാതെ ഗായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ശോഭിക്കുന്നുണ്ട് ഷംനാദ് ജമാൽ എന്ന ഈ ബഹുമുഖ പ്രതിഭ. ഫുട്ബാൾ എന്ന കായിക ഇനത്തിലാണ് കൂടുതലും ശോഭിച്ചിരുന്നത്… തന്റെ സഹ കളിക്കാരുടെയും ഒരു കൂട്ടം ഫുട്ബാൾ താരങ്ങളുടെയും ഫുട്ബാൾ പ്രേമികളുടെയും ആദരവ് ആണ് ഇപ്പോൾ ലഭിക്കുകയുണ്ടായത്..ഫിഫ നെടുമങ്ങാട് എന്ന ഫുട്ബാൾ ക്ലബിന്റെ വാർഷികാഘോഷ ചടങ്ങിൽ വെച്ചാണ് ഷംനാദ് ജമാലിനെ ആദരിച്ചത്….കെ എ എസ് പരീക്ഷയിൽ രണ്ടാം റാങ്ക് മേടിച്ചു നാടിന് അഭിമാനമായ ജയകൃഷ്ണൻ ആണ് ആദരവ് കൈമാറിയത്… ജയകൃഷ്ണനെയും ചടങ്ങിൽ വെച്ച് ആദരിക്കുകയുണ്ടായി.. ചടങ്ങിൽ പ്രശസ്ത ഫുട്ബാൾ കോച്ച് ഷാജഹാൻ അധ്യക്ഷനായിരുന്നു

Comments (0)
Add Comment