അളിയന്റെ വിവാഹ വാർഷികത്തിന് റോസാ ചെടി സമ്മാനമായി നൽകി യുവ സംഗീതജ്ഞൻ ഷംനാദ് ജമാൽ

അമ്മയുടെ സഹോദരന്റെ മകനും ഭാര്യയുടെയും(സഹദ്, മുനീറ)വിവാഹവാർഷികത്തോടനുബന്ധിച്ച് അവർക്ക് സമ്മാനമായി പൂക്കളും മൊട്ടുകളും നിറഞ്ഞ മനോഹരമായ റോസാചെടി സമ്മാനമായി നൽകിയത്.

എല്ലാദിവസവും രണ്ട് പേരും ഇതിന് വെള്ളമൊഴിക്കുകയും പരിപാലിക്കുകയും ചെയ്യണമെന്ന് ഓര്മപ്പെടുത്തിയാണ് ചെടി കൈമാറിയത്…ഇത്തരം ചെടികളും വൃക്ഷതൈകൾ തുടങ്ങി പ്രകൃതിയെ സ്നേഹിച്ചു കൊണ്ട് പരിപാലിച്ചുകൊണ്ടാകണം നമ്മുടെ ഓരോ ദിനങ്ങളും പോകേണ്ടതെന്നും പ്രത്യേകിച്ച് ഇത്തരം സുദിനങ്ങളിൽ കൂടുതലായി അത്തരം നന്മയുള്ള കാര്യങ്ങളിൽ ഏർപ്പെടണമെന്നും ആണ് ഷംനാദ് ജമാൽ പറയുന്നത്…

രണ്ട് സിനിമകളിൽ ഇപ്പോൾ സംഗീത സംവിധാനം നിർവഹിച്ചു കഴിഞ്ഞു… അതിന്റെ പ്രവർത്തനങ്ങൾ നടക്കുന്നു…കെ എസ് ഹരിശങ്കർ, സിതാര കൃഷ്ണകുമാർ, ജി ശ്രീറാം, പന്തളം ബാലൻ തുടങ്ങിയ പ്രകത്ഭരായ ഗായകരെ കൊണ്ട് തന്റെ സംഗീത സംവിധാനത്തിൽ നിലവിൽ പാടിച്ചു കഴിഞ്ഞു..

അതൊക്കെ വലിയ ഭാഗ്യമയാണ് ഈ കലാകാരൻ കാണുന്നത്.സംഗീത രംഗത്ത് തന്നെ കാലുറപ്പിക്കണം എന്നാണ് ആഗ്രഹം, സിനിമകളിലും ആൽബംഗളിലും മറ്റും അഭിനയിച്ചിട്ടും ഉണ്ട്… കൂടാതെ ഹരിശങ്കർ പാടിയ ഗാനത്തിന്റ സംഗീതവും രചനയും ഷംനാദ് ജമാൽ തന്നെയാണ് നിർവഹിച്ചിട്ടുള്ളത്….

കൂടാതെ ജീവകാരുണ്യ പ്രവർത്തന്നങ്ങളിലും സജീവ സാനിധ്യമാണ് ഈ യുവ കലാകാരൻ.ഭാരത് ആർട്സ് ആൻഡ്‌ ചാരിറ്റബിൾ ട്രസ്റ്റ്‌ എന്ന പേരിൽ ട്രസ്റ്റ്‌ തുടങ്ങുകയും നന്മയുള്ള കാര്യങ്ങളിലൂടെ മുന്നോട്ട് പോവുകയുമാണ്.. വേഫയർ ടൂർസ് ആൻഡ്‌ ട്രാവൽസ് എന്ന സ്ഥാനവും ജെ എം പിക്സൽസ് മ്യൂസിക് പ്രൊഡക്ഷൻ എന്ന സ്ഥാപനവും സ്വന്തമായി നടത്തുന്നുണ്ട് ഷംനാദ് ജമാൽ. തന്റെ പ്രിയ സുഹൃത്‌ അകാലത്തിൽ പൊലിഞ്ഞ നന്ദു മഹാദേവ വരികൾ എഴുതി സംഗീതം ചെയ്ത് ഷംനാദ് പാടിയ ഗാനമാണ് ഉടൻ റിലീസാകാൻ ഉള്ളത്.

Comments (0)
Add Comment