രാത്രി ഏഴരയ്ക്ക് തിലക് മൈതാനിലാണ് മത്സരം.മറുശത്തുള്ള ഹൈദരാബാദ് നിസാരക്കാരല്ല. മുമ്ബ് ബ്ലാസ്റ്റേഴ്‌സിന്റെ ഹീറോയാരുന്ന ബെര്‍തലോമിയോ ഓഗ്ബച്ചേയാണ് ഹൈദരാബാദിന്റെ തുറുപ്പ് ചീട്ട്. ഇതുവരെ ഒമ്ബത് ഗോളുകള്‍ അടിച്ചുകൂട്ടിയ ഓഗ്ബച്ചേ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും സ്‌കോര്‍ ചെയ്തിരുന്നു. ഓഗ്ബച്ചേയെ പിടിച്ചുകെട്ടിയാല്‍ ബ്ലാസ്റ്റേഴ്‌സിന് ഹൈദരാബാദിനെ തടയാനാകും.10 മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്ബോള്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തിരിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നത്. ഗോവയോട് കൈവിട്ട മനസാന്നിധ്യം തിരിച്ചിപിടിക്കേണ്ടതുണ്ട്. പ്രതികൂലസാഹചര്യത്തില്‍ കൂടി പന്ത് തട്ടാന്‍ തയ്യാറാക്കിയാകും പരിശീലകന്‍ വുകമാനോവിച്ച് കൊമ്ബന്മാരെ കളത്തിലിറക്കുക. കഴിഞ്ഞ കളിയില്‍ പരിക്കേറ്റ അഡ്രിയാന്‍ ലൂണ ഇന്ന് ആദ്യ ഇലവണില്‍ ഉണ്ടാകുമോ എന്ന് ഉറപ്പില്ല. പെരേര ഡയസ് – അല്‍വാരോ വാസ്‌ക്വസ് എന്നിവര്‍ ഒന്നിച്ചിറങ്ങണേയെന്നാകും എന്നാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രാര്‍ഥന.