ജില്ലയിൽ കൂടുതല്‍ നിക്ഷേപം കൊണ്ടുവരുമെന്ന് പ്രമുഖ വ്യവസായി എം.എ.യൂസഫലി.

മീഞ്ചന്തയില്‍ തുടങ്ങാന്‍ പോകുന്ന മാളിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക നിര്‍ദേശം നല്‍കി. ആയിരക്കണക്കിന് ആളുകള്‍ക്ക് ഇതുവഴി പ്രത്യക്ഷമായും പരോക്ഷമായും ജോലി ലഭിക്കുമെന്നും യൂസഫലി പറഞ്ഞു. കോഴിക്കോട്ടെ ചേംബര്‍ ഓഫ് കൊമേഴ്സ് കെട്ടിടം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു അദ്ദേഹം.

Comments (0)
Add Comment