പട്ടികയില്‍ തിരുവനന്തപുരവും എറണാകുളവുമുണ്ട്. ജാഗ്രത കൈവിടരുതെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഒരു മാസത്തെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് വിലയിരുത്തിയാണ് ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പ്.രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. മഹാരാഷ്ട്രയില്‍ 35,000 ല്‍ അധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുംബൈയില്‍ മാത്രം 20,000 ന് മുകളില്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ പതിനായിരത്തിലേറെ പേര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് കേരളത്തിലും കൊവിഡ് കേസകള്‍ ഉയരുന്നുണ്ട്. തിരുവനന്തപുരത്തെ ടിപിആര്‍ ടിപിആര്‍ 8% ആണ്. എറണാകുളത്ത് ടിപിആര്‍ 6% ആണ്. ഈ സാഹചര്യത്തിലാണ് കൊവിഡ് രൂക്ഷമായ 15 ജില്ലകളില്‍ ഇരു ജില്ലകളെയും ഉള്‍പ്പെടുത്തിയത്.ജില്ലാതതലത്തിലും സബ് ജില്ലാതലത്തിലും കൊവിഡ് കെയര്‍ സെന്ററുകള്‍ അടിയന്തരമായി തുടങ്ങാന്‍ നിര്‍ദേശിച്ചുകൊണ്ട് സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യ മന്ത്രാലയം കത്തയച്ചു.