തോല്‍വിക്കിടയിലും അക്കാര്യങ്ങള്‍ സന്തോഷം നല്‍കുന്നവയാണ്

മികച്ച ഫോമില്‍ കളിക്കുന്ന ബെം​ഗളുരു എഫ്സിയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ എതിരാളി. എന്നാല്‍ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് തോറ്റു.സ്ക്വാഡിലെ പകുതിയോളം പേരെ കോവിഡ് ബാധിച്ച സാഹചര്യത്തില്‍ വളരെ കുറച്ച്‌ സമയം മാത്രമാണ് ടീമിന് പരിശീലനത്തിന് ലഭിച്ചത്. എന്നാല്‍ കളിക്കളത്തില്‍ ആ പരിമിതികളെയൊക്കെ അതിജീവിക്കുന്ന പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തത്. മികച്ച ഫോമിലുള്ള ബെം​ഗളുരുവിനെ ഒരു ​ഗോള്‍ മാത്രമെ ബ്ലാസ്റ്റേഴ്സ് അടിക്കാന്‍ അനുവദിച്ചുള്ളു. അതും സെറ്റ് പീസില്‍ നിന്ന്. ശാരീരികമായും മാനസികമായും തളര്‍ന്ന ഒരു ടീമില്‍ നിന്ന് ഇത്ര മികച്ച പ്രകടനം അധികമാരും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. മത്സരശേഷം ഇതേക്കുറിച്ച്‌ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചും സംസാരിച്ചു.ഈ മത്സരത്തിലെ പോസിറ്റീവ് ഘടകളങ്ങളായി ഒട്ടേറെ കാര്യങ്ങളുണ്ട്, പ്രധാനമായും കളിക്കാരുടെ മനോഭാവം, അത്മസമര്‍പ്പണം, ആവേശം , സൗഹൃദം തുടങ്ങിയവയൊക്കെ പോസിറ്റീവായ സൂചനകള്‍ നല്‍കുന്നതാണ്, ഡ്രെസിങ് റൂമിലും കളിക്കളത്തിലും അസാമാന്യ ഊര്‍ജമാണ് ഈ ടീം പ്രകടിപ്പിച്ചത്, നല്ല ഈര്‍ജ്ജത്തോടെ ഓരോ മത്സരവും വിജയിക്കാനായി കളിക്കുന്ന എന്റെ ടീമിനെ കാണുന്നതാണ് എനിക്കും സന്തോഷം, ഇവാന്‍ വ്യക്തമാക്കി.

Comments (0)
Add Comment